Football in Malayalam

മറ്റൊരു വിദേശതാരത്തെക്കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Sreejith N
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

വരാനിരിക്കുന്ന ഐഎസ്എൽ സീസണു വേണ്ടി മറ്റൊരു വിദേശതാരത്തെക്കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിൻ എഫ്‌സിയിൽ നിന്നും ബോസ്‌നിയൻ പ്രതിരോധ താരമായ എനെസ് സിപോവിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയത്.

ബോസ്‌നിയയിൽ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച സിപോവിച്ച് പിന്നീട് റൊമാനിയ, ബെൽജിയം എന്നിവിടങ്ങളിലും അതിനു ശേഷം മൊറോക്കോ, സൗദി അറേബ്യ, ഖത്തർ എന്നീ ലീഗുകളിലും കളിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി പതിനെട്ടു മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിരുന്നു.

ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ ശരാശരി 2.72 ടാക്കിൾ, 1.11 ഇന്റർസെപ്‌ഷൻ, 4.39 ക്ലിയറൻസ്, 1.67 ബ്ലോക്കുകൾ എന്നിവ നടത്തിയ താരം 76.19 ശതമാനം കൃത്യതയോടെ 504 പാസുകളും പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ താരത്തിന് ചുവപ്പുകാർഡ് ലഭിച്ചുവെന്നത് രസകരമായ വസ്‌തുതയാണ്‌.

ബോസ്‌നിയയുടെ U21 താരമായിരുന്ന സിപോവിച്ച് കരിയറിൽ ഒരിക്കൽ മാത്രമാണ് ലീഗ് കിരീടം നേടിയിരിക്കുന്നത്. റൊമാനിയൻ ക്ലബായ ഒറ്റലുൽ ഗലാറ്റിക്കു വേണ്ടി കളിക്കുമ്പോഴായിരുന്നു താരത്തിന്റെ കിരീടനേട്ടം. കുറച്ചു കാലമായി മികച്ച ഫോം കണ്ടെത്താൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിനു താരത്തിന്റെ സാന്നിധ്യം കരുത്തു പകരുമെന്നാണ് പ്രതീക്ഷ.

facebooktwitterreddit