'ഞാൻ അതിൽ നിന്ന് വളരെയകലെയല്ല' - ബാലൺ ഡി'ഓർ സ്വന്തമാക്കുക തന്റെ സ്വപ്നങ്ങളിൽ ഒന്നാണെന്ന് കരീം ബെൻസിമ

By Krishna Prasad
Spain v France - UEFA Nations League
Spain v France - UEFA Nations League / Anadolu Agency/GettyImages
facebooktwitterreddit

ലോക ഫുട്ബോളിലെ ഏറ്റവും പരമോന്നതമായ വ്യക്തിഗത പുരസ്‌കാരമാണ് ബാലൻ ഡി'ഓർ. ആറുതവണ ഈ പുരസ്‌കാരം സ്വന്തം കൈക്കുമ്പിളിലാക്കിയ ലയണൽ മെസ്സി ഇക്കാര്യത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലാണ്. അഞ്ച് തവണ ബാലൺ ഡി'ഓർ നേടി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

മുൻ വർഷങ്ങളിൽ കണ്ടതിനേക്കാൾ ശക്തമായ പോരാട്ടമാണ് ഇത്തവണ ബാലൺ ഡി'ഓറിന് വേണ്ടി നടക്കുന്നത്. ഇത്തവണ പുരസ്‌കാരസാധ്യത കൽപിക്കപ്പെടുന്നവരിൽ റയൽ മാഡ്രിഡിന്റെയും ഫ്രാൻസിന്റെയും മുന്നേറ്റതാരമായ കരീം ബെൻസിമയുമുണ്ട്. ക്ലബിനും ദേശിയ ടീമിനായി പുറത്തെടുക്കുന്ന മിന്നും പ്രകടനമാണ് പുരസ്‌കാരത്തിനുള്ള മുൻനിര മത്സരാർഥികളിൽ ഒന്നായി താരത്തെ മാറ്റുന്നത്.

Karim Benzema
റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. / Quality Sport Images/GettyImages

തൻറെ ആരാധനാമൂർത്തികളായ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയും, ഫ്രഞ്ച് ഇതിഹാസം റൊണാൾഡോയും ബാലൺ ഡി'ഓർ നേടിയയത് പോലെ താനും ആ പുരസ്‌കാരം സ്വന്തമാക്കുന്നതിനെ കുറിച്ച് സ്വപ്നം കാണാറുണ്ടെന്ന് വെളിപ്പെടുത്തിയ ബെൻസിമ, അതിൽ നിന്ന് വളരെയകലെയല്ല താനെന്നും അഭിപ്രായപ്പെട്ടു. കനാൽ+ ഫ്രാൻസിന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് താരം ഇക്കാര്യം പറഞ്ഞത്.

"തീർച്ചയായും, തീർച്ചയായും (ബാലൺ ഡി'ഓർ നേടുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്)," ബെൻസിമ പറഞ്ഞു. "എന്റെ ആരാധനാപാത്രങ്ങളായ റൊണാൾഡോയും സിസോഉവും റയൽ മാഡ്രിഡിലേക്ക് വന്നു. ഞാനും റയൽ മാഡ്രിഡിലേക്ക് വന്നു. അവർ ബാലൺ ഡി'ഓറും നേടിയിട്ടുണ്ട്. ഇതൊക്കെ ഞാൻ ചിന്തിക്കുന്ന ചെറിയ കാര്യങ്ങളാണ്.

"അത് (ബാലൺ ഡി'ഓർ വിജയിക്കുന്നത്) ഞാൻ കുട്ടിക്കാലത്ത് കണ്ട ഒരുപാട് സ്വപ്നങ്ങളിൽ ഒന്നായിരിക്കും. ഇപ്പോൾ, ഞാനിതാ, അതിൽ നിന്ന് വളരെയകലെയല്ല," ബെൻസിമ കൂട്ടിച്ചേർത്തു.

ഇത്തവണ ലഭിച്ച ബാലൺ ഡി'ഓർ നോമിനേഷനും കൂട്ടിയാൽ, ഇത് പത്താം തവണയാണ് ബെൻസിമ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നത്. അടുത്തിടെ ഫ്രാൻസിനൊപ്പം നേടിയ യുവേഫ നേഷൻസ് ലീഗ് കിരീടം താരത്തിന്റെ പുരസ്‌കാര സാധ്യതകൾ ഉയർത്തുന്നുണ്ട്.


facebooktwitterreddit