Football in Malayalam

പരുക്കേറ്റ ഫെഡറിക്കോ കിയേസക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യലിനെ തേടി യുവന്റസ്

Haroon Rasheed
Juventus are set to open talks with Man Utd over a deal for Anthony Martial
Juventus are set to open talks with Man Utd over a deal for Anthony Martial / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യലിനെ തേടി ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് രംഗത്ത്. പരുക്കേറ്റ മുന്നേറ്റനിര താരം ഫെഡറിക്കോ കിയേസക്ക് പകരക്കാരനായി ടീമിലെത്തിക്കാനുള്ള നീക്കമാണ് യുവന്റസ് നടത്തുന്നത്.

സീരീ എയില്‍ എ.എസ് റോമക്കെതിരേയുള്ള മത്സരത്തിലായിരുന്നു കിയേസക്ക് പരുക്കേറ്റത്. എ.സി.എല്‍ ഇഞ്ചുറി ഏറ്റ കിയേസക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ഇതോടെ താരത്തിന് സീസണ്‍ നഷ്ടമാകുമെന്നാണ് വിവരം. നേരത്തെ തന്നെ ഒരു ഫോർവേഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്ന യുവന്റസ്, ഇതോടെ അത് ശക്തമാക്കിയതായി 90min മനസ്സിലാക്കുന്നു.

ലോണടിസ്ഥാനത്തില്‍ ടീമിലെത്തിച്ച്, സീസണ്‍ അവസാനത്തോടെ സ്ഥിരകരാറിൽ വാങ്ങാനുള്ള ഓപ്‌ഷൻ ഉള്ള കരാറിലാണ് യുവന്റസും യുണൈറ്റഡും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. യുണൈറ്റഡില്‍ അവസരങ്ങള്‍ ലഭിക്കാത്ത മാര്‍ഷ്യല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിടാന്‍ ശ്രമിക്കുകയാണ്.

സോള്‍ഷ്യാര്‍ക്ക് കീഴിലും അവസരങ്ങള്‍ കുറവായിരുന്ന മാര്‍ഷ്യലിന് റാങ്‌നിക്കിന് കീഴിലും ഒറ്റ മത്സരത്തില്‍ പോലും ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

മാർഷ്യലിന് വേണ്ടി ലാലിഗ ക്ലബായ സെവിയ്യ, പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ സെവിയ്യയിലേക്കുള്ള നീക്കത്തിലും, ന്യൂകാസിലിലേക്കുള്ള നീക്കത്തിലും കാര്യമായ പുരോഗതിയില്ല. ലാലിഗ കരുത്തന്‍മാരായ ബാഴ്‌സലോണയും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാറ്റാലൻ ക്ലബിന് നിലവിൽ ടീമിലുള്ള ആരെയെങ്കിലും അതിനായി ഒഴിവാക്കേണ്ടി വരും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit