Transfers

പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാന്‍ നീക്കവുമായി യുവന്റസ്

Haroon Rasheed
Juventus are eyeing a move for Di Maria
Juventus are eyeing a move for Di Maria / Pierre Suu/GettyImages
facebooktwitterreddit

ഈ സമ്മറില്‍ പി.എസ്.ജിയുടെ അര്‍ജന്റൈന്‍ താരം ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാന്‍ യുവന്റസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഈ സീസണോടെ യുവന്റസ് വിടുന്ന പൗളോ ഡിബാലക്ക് പകരക്കാരനായിട്ട് ഡി മരിയയെ ടീമിലെത്തിക്കാനാണ് യുവന്റസ് നോക്കുന്നത്.

ഡിബാലയെ പോലുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതിന് പകരം, വിവിധ പൊസിഷനുകളില്‍ കളത്തിലിറക്കാന്‍ കഴിയുന്ന ഒരു താരത്തെയാണ് യുവന്റസ് നോട്ടമിടുന്നതെന്ന സൂചനകൾ നൽകുന്നതാണ് ഡി മരിയയിൽ ഇറ്റാലിയൻ ക്ലബിന് താത്പര്യമുണ്ടെന്ന ജിയാന്‍ലൂക്ക ഡി മാര്‍സിയോയുടെ റിപ്പോര്‍ട്ട്. 

4-3-3 ഫോര്‍മേഷനില്‍ ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാനുള്ള താരത്തിന്റെ കഴിവ് യുവന്റസിനെ ആകർഷിക്കുന്നുണ്ട്. ഇടത് വശത്ത് കളിക്കാൻ കഴിയുന്ന ഒരു ആക്രമണതാരത്തെ സ്വന്തമാക്കാൻ യുവന്റസിന് താത്പര്യവുമുണ്ട്.

ഈ സീസണോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന ഡി മരിയയുടെ ക്യാമ്പും യുവന്റസ് തമ്മില്‍ സംസാരങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം, ഷാക്തര്‍ ഡോണെറ്റ്സ്ക്കിന്റെ ഡേവിഡ് നെറസിനെയും ഈ സ്ഥാനത്തേക്ക് യുവന്റസ് പരിഗണിക്കുന്നുണ്ട്.

2015ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നായിരുന്നു ഡി മരിയ പി.എസ്.ജിയിലെത്തിയത്. ഇത് വരെ 290 മത്സരങ്ങളാണ് ഡി മരിയ പി.എസ്.ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 90 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.


facebooktwitterreddit