Football in Malayalam

റൊണാൾഡോക്കു മുന്നിൽ കരാർ പുതുക്കാനുള്ള ഓഫർ വെച്ച് യുവന്റസ്

Sreejith N
Cristiano Ronaldo Arrives Back In Turin
Cristiano Ronaldo Arrives Back In Turin / Stefano Guidi/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോയെ വിൽക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നു വ്യക്തമാക്കി താരത്തിനു മുന്നിൽ കരാർ പുതുക്കാനുള്ള ഓഫർ വെച്ച് യുവന്റസ്. യൂറോ കപ്പിനു ശേഷം അവധിദിവസങ്ങൾ ആഘോഷിച്ചിരുന്ന താരം കഴിഞ്ഞ ദിവസം യുവന്റസിൽ എത്തിയതിനു പിന്നാലെയാണ് താരത്തിന് ഓഫർ നൽകിയതെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സീസണിലെ യുവന്റസിന്റെ പദ്ധതികളിൽ റൊണാൾഡോയുമുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.

കഴിഞ്ഞ സീസണിന്റെ അവസാനം മുതൽ തന്നെ റൊണാൾഡോയും യുവന്റസും വേർപിരിയുമെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യുവന്റസ് ലീഗിൽ പുറകോട്ടു പോയതും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതിനും പുറമെ താരത്തിന്റെ കനത്ത വേതനവുമാണ് റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാവാൻ കാരണമായത്. പിർലോക്ക് പകരം അല്ലെഗ്രി വന്നതോടെ ഇതു ശക്തമാവുകയും ചെയ്‌തു.

എന്നാൽ യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന റൊണാൾഡോ തന്നെയാണ് ഇറ്റാലിയൻ ക്ലബിനോട് കരാർ പുതുക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ യുവന്റസ് വൈസ് പ്രസിഡന്റ് പാവേൽ നെദ്വെദ് റൊണാൾഡോ ക്ലബിനൊപ്പം തുടരുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ കരാർ നൽകുന്നതിനെ കുറിച്ചൊന്നും സൂചിപ്പിച്ചിരുന്നില്ല. പുതിയ കരാറിൽ റൊണാൾഡോ നിലവിലുള്ള പ്രതിഫലം കുറക്കേണ്ടി വരുമോയെന്നതും ഇതുവരെയും വ്യക്തമല്ല.

റൊണാൾഡോയുടെ കരാർ മാത്രമല്ല നിലവിൽ യുവന്റസിന്റെ പരിഗണനയിലുള്ളത്. റൊണാൾഡോയെപ്പോലെ തന്നെ ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള ഡിബാലയുടെ കോണ്ട്രാക്റ്റ് പുതുക്കാനും യുവന്റസ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിലവിൽ ഏജന്റായി മാറിക്കഴിഞ്ഞ പ്രതിരോധതാരം കില്ലിനിക്ക് പുതിയ കരാർ നൽകാനും യുവന്റസ് തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.


facebooktwitterreddit