Football in Malayalam

ഈ സീസണിൽ ലിവർപൂളിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരത്തെ വെളിപ്പെടുത്തി യർഗൻ ക്ലോപ്പ്

Sreejith N
Liverpool FC v Southampton FC - Premier League
Liverpool FC v Southampton FC - Premier League / Julian Finney/Getty Images
facebooktwitterreddit

കഴിഞ്ഞ വർഷങ്ങളിലെ ഫോമിന്റെ അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ലാത്ത സീസണാണ് ഇത്തവണ ലിവർപൂളിന്റെത്. പരിക്കുകളും കോവിഡ് പ്രതിസന്ധിയും ബാധിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പോലും വളരെ കടുത്ത മത്സരം നേരിടേണ്ടി വരുന്ന ലിവർപൂളിനെ സീസണിൽ സ്ഥിരതയോടെ കളിക്കുന്ന ചിലരാണ് പിടിച്ചു നിർത്തുന്നത്. ചെൽസിക്കെതിരായ മത്സരത്തിനു മുൻപ് ലിവർപൂളിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരത്തെ പരിശീലകൻ യർഗൻ ക്ലോപ്പ് വെളിപ്പെടുത്തുകയും ചെയ്‌തു.

ഈ സീസണിൽ ലിവർപൂളിന് വേണ്ടി ഇരുപത്തിയാറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ നെതർലാൻഡ്‌സ് മധ്യനിര താരം ജോർജിനോ വൈനാൾഡാം ആണ് ടീമിൽ സ്ഥിരതയോടെ കളിക്കുന്ന താരമെന്നാണ് ക്ലോപ്പ് പറയുന്നത്. പരിക്കിൽ നിന്നും മുക്തനായ ബ്രസീലിയൻ താരം ഫാബിന്യോ ചെൽസിക്കെതിരെ മധ്യനിരയിലേക്ക് തിരിച്ചെത്തുമോ അതോ പ്രതിരോധത്തിൽ ഇറങ്ങുമോയെന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ക്ലോപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"രണ്ടും സാധ്യമായ കാര്യങ്ങളാണ്. അത് കൂടുതൽ തിരഞ്ഞെടുപ്പുകൾക്കുള്ള അവസരം ഞങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ ഫാബിന്യോയെ മധ്യനിരയിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞാൽ അത് ടീമിന് വളരെയധികം സഹായകമായിരിക്കും," മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ ക്ളോപ്പ് പറഞ്ഞു.

"ഈ സീസണിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരം ജിനി വൈനാൾഡാം ആയിരിക്കും, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നമ്പർ സിക്‌സ് അടക്കം എല്ലാ പൊസിഷനുകളിലും താരം കളിച്ചിട്ടുണ്ടാകും. എന്നാൽ ഫാബിന്യോ ഏതാനും മത്സരങ്ങളിൽ ആറാം നമ്പർ പൊസിഷനിൽ കളിക്കുന്നത് വളരെ ഗുണം ചെയ്യുന്ന കാര്യമാണ്."

ചെൽസിക്കെതിരായ മത്സരം ഇരു ടീമുകൾക്കും വളരെയധികം നിർണായകമാണ്. മത്സരത്തിൽ പരാജയമേറ്റു വാങ്ങിയാൽ ലിവർപൂൾ ആറാം സ്ഥാനത്തു നിന്നും താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. അതേസമയം ചെൽസിയെ സംബന്ധിച്ച് ടോപ് ഫോറിൽ ഇടം പിടിക്കാൻ മത്സരത്തിലെ വിജയം അനിവാര്യമാണ്.

facebooktwitterreddit