Football in Malayalam

കൂണ്ടേയുടെ ഇഷ്ടക്ലബ്‌ റയൽ മാഡ്രിഡും ഇഷ്ടകളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണെന്ന് താരത്തിന്റെ സുഹൃത്ത്

Sreejith N
Real Madrid CF v Sevilla FC  - La Liga
Real Madrid CF v Sevilla FC - La Liga / Quality Sport Images/Getty Images
facebooktwitterreddit

യൂറോപ്പിൽ ഇക്കഴിഞ്ഞ സീസണുകളിലായി ഏറ്റവുമധികം ഉയർന്നു കേട്ട പ്രതിരോധ താരങ്ങളിൽ ഒരാളാണ് ജൂൾസ് കൂണ്ടെ. സ്‌പാനിഷ്‌ ക്ലബായ സെവിയ്യക്ക് വേണ്ടി കളിക്കുന്ന ഫ്രഞ്ച് താരം വേഗതയും മികച്ച പൊസിഷനിങ് ബുദ്ധി കൊണ്ടുമാണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെയെല്ലാം ട്രാൻസ്ഫർ ലക്ഷ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകൾ താരത്തിനായി ശ്രമവും നടത്തിയിരുന്നു.

കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ഫ്രഞ്ച് താരം നേടിയ ഗോൾ ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല. സെൻട്രൽ ഡിഫെൻഡറായിട്ടു കൂടി വളരെ വേഗതയാർന്ന മുന്നേറ്റത്തിൽ ബാഴ്‌സലോണ പ്രതിരോധ നിരയെ കീറിമുറിച്ചു നേടിയ ഗോൾ താരത്തിന്റെ പന്തടക്കം കൃത്യമായി വെളിവാക്കുന്നതായിരുന്നു.

കൂടുതൽ മത്സരങ്ങളും ടൂർണമെന്റുകളും കളിക്കുന്നതോടെ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി വളർന്നു വരാൻ കഴിവുള്ള കൂണ്ടേയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും റയലിനാണ് ഇക്കാര്യത്തിൽ മുൻതൂക്കമെന്നാണ് താരത്തിന്റെ സുഹൃത്തായ ലൂയിസ് വിവിൻ പറയുന്നത്. "കൂണ്ടെ ആദ്യവും അവസാനവും ഒരു ബോർഡെക്സ് ആരാധകാനാണ്. ഇപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടുന്ന താരം, അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിനെയും വളരെയധികം ഇഷ്ടപ്പെടുന്നു," വിവിൻ പറഞ്ഞു.

മികച്ച പ്രകടനം കൊണ്ടു തന്നെ ഫ്രാൻസ് ദേശീയ ടീമിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ഫ്രഞ്ച് യുവതാരം. അടുത്തു തന്നെ പ്രഖ്യാപിക്കാനിരിക്കുന്ന ഇന്റർനാഷണൽ മത്സരങ്ങൾക്കുള്ള ഫ്രഞ്ച് ടീമിലും മൂന്നു മാസത്തിനിടെ നടക്കാനിരിക്കുന്ന യൂറോ കപ്പ് സ്‌ക്വാഡിലും താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ സെവിയ്യക്കൊപ്പം യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച കൂണ്ടെ ഇത്തവണ ലാ ലിഗയിൽ നാലാം സ്ഥാനത്ത് നിലനിൽക്കുന്ന ക്ലബിനായി മികച്ച പ്രകടനം തുടരുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിൽ ഡോർട്മുണ്ടിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റ സെവിയ്യ രണ്ടാം പാദത്തിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.

facebooktwitterreddit