Transfers

ചെൽസി കീഴടങ്ങി, കൂണ്ടെ ബാഴ്‌സയിലേക്കു തന്നെ

Sreejith N
Jules Kounde Close To Barcelona
Jules Kounde Close To Barcelona / Eric Alonso/GettyImages
facebooktwitterreddit

സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധതാരമായ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ സാധ്യതകൾ തീർത്തും മങ്ങിയെന്നു റിപ്പോർട്ടുകൾ. ഇരുപത്തിമൂന്നുകാരനായ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയെന്നാണ് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത്.

ജൂൾസ് കൂണ്ടെക്കു വേണ്ടി ചെൽസിയും ബാഴ്‌സലോണയും തമ്മിൽ മത്സരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇരുടീമുകൾക്കും താരത്തെ സ്വന്തമാക്കാൻ മുൻ‌തൂക്കം ലഭിച്ച അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ ബാഴ്‌സലോണയാണ് കൂണ്ടെയെ സ്വന്തമാക്കുന്നതിൽ വിജയിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൂണ്ടെക്ക് ബാഴ്‌സയിലേക്ക് ചേക്കേറാനാണ് താല്പര്യമെന്നാണ് റൊമാനോ വ്യക്തമാക്കുന്നത്. വ്യക്തിഗത കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്നും ബാഴ്‌സലോണയുടെ ഒഫിഷ്യൽ ബിഡ് ഉടനെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. താരത്തിനായി രംഗത്തുണ്ടായിരുന്ന ചെൽസി മറ്റു കളിക്കാരെ പരിഗണിച്ചു തുടങ്ങിയെന്നും റൊമാനൊ വെളിപ്പെടുത്തി.

കൂണ്ടെ ബാഴ്‌സലോണയിൽ എത്തിയാൽ ഈ സമ്മറിൽ ചെൽസി നോട്ടമിട്ട രണ്ടാമത്തെ താരമാകും കാറ്റലൻ ക്ലബിലേക്കു ചേക്കേറുന്നത്. നേരത്തെ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരം റഫിന്യയെയും ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു.

facebooktwitterreddit