റൊണാൾഡോയെ ഇഷ്ടമല്ല, ദൈവമാണെന്നാണ് താരം സ്വയം കരുതുന്നതെന്ന് മുൻ സ്പാനിഷ് താരം ജോസ് എൻറിക്വ


എവർട്ടണുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിലെ തോൽവിക്കു ശേഷം റൊണാൾഡോ ഒരു എവർട്ടൺ ആരാധകന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ച സംഭവത്തിനു പിന്നാലെ താരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് താരവും സ്പെയിനിന്റെ ഡിഫെൻഡറുമായിരുന്ന ജോസെ എൻറിക്വ. സ്വയം ഒരു ദൈവമായാണ് റൊണാൾഡോ കരുതന്നതെന്നും താരത്തെ ഇഷ്ടമല്ലെന്നും എൻറിക്വ തുറന്നടിച്ചു.
ഗൂഡിസൺ പാർക്കിൽ നടന്ന കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനു ശേഷമാണ് വിവാദസംഭവം നടന്നത്. മത്സരം തോറ്റതിന്റെ നിരാശയിൽ ഡ്രസിങ് റൂമിലേക്ക് പോവുന്ന റൊണാൾഡോക്കു പരിക്കേറ്റത് വീഡിയോയിൽ പകർത്താൻ ശ്രമിച്ച പതിനാലു വയസുള്ള ആരാധകന്റെ ഫോൺ റൊണാൾഡോ വലിച്ചെറിഞ്ഞു പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ റൊണാൾഡോ പിന്നീട് മാപ്പു പറഞ്ഞെങ്കിലും അതിന്റെ പേരിൽ താരത്തിനെതിരെ വിമർശനം ശക്തമായി ഉയർന്നിരുന്നു.
I always said it. Don't like him he believe is God and can do whatever he wants. That doesn't take that is been one of the best players in the history of football but as a person don't like him pic.twitter.com/6ldv6HsmcU
— José enrique (@Jesanchez3) April 10, 2022
"ഞാൻ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. എനിക്ക് റൊണാൾഡോയെ ഇഷ്ടമല്ല. താനൊരു ദൈവമാണെന്നും തോന്നുന്നതെല്ലാം ചെയ്യാം എന്നുമാണ് താരം കരുതുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്നത് കണക്കാക്കുന്നില്ല, എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നില്ല." തന്റെ ട്വിറ്റർ അക്കൗണ്ടിൽ റൊണാൾഡോ ഫോൺ വലിച്ചെറിഞ്ഞ സംഭവത്തിന്റെ വീഡിയോ പോസ്റ്റു ചെയ്ത് ജോസ് എൻറിക്വ കുറിച്ചു.
ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ച സംഭവം റൊണാൾഡോക്ക് കുരുക്കായി മാറുമെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. താരത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡും മെഴ്സിസൈഡ് പോലീസും അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്നു കണ്ടെത്തി നടപടി ഉണ്ടായാൽ അത് റൊണാൾഡോക്ക് വലിയൊരു നാണക്കേടാണ് നൽകുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.