Football in Malayalam

2021 ബാലൺ ഡി ഓർ നേടാൻ രണ്ടു താരങ്ങൾക്കു പിന്തുണ നൽകി ജോർജിന്യോ

Sreejith N
Chelsea FC v Malmo FF: Group H - UEFA Champions League
Chelsea FC v Malmo FF: Group H - UEFA Champions League / Marc Atkins/GettyImages
facebooktwitterreddit

2021ലെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ രണ്ടു താരങ്ങൾക്ക് പിന്തുണ നൽകി ചെൽസി മധ്യനിര താരം ജോർജിന്യോ. ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളായ ജോർജിന്യോ ചെൽസിയിലെ തന്റെ സഹതാരമായ എൻഗോളോ കാന്റെ, മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം കെവിൻ ഡി ബ്രൂയ്ൻ എന്നിവർ ഇത്തവണ പുരസ്‌കാരം നേടണമെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും അതിനു പിന്നാലെ ഇറ്റലിക്കൊപ്പം യൂറോ കപ്പും നേടിയതാണ് ജോർജിന്യോ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകൾ വർധിപ്പിച്ചത്. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ബാലൺ ഡി ഓറിനായി തുറന്ന പോരാട്ടം നടക്കുന്ന ഇത്തവണ ജോർജിന്യോക്കു പുറമെ തുല്യ സാധ്യത കൽപ്പിക്കപ്പെടുന്ന നിരവധി മറ്റു താരങ്ങളുമുണ്ട്.

"ഞാൻ ബാലൺ ഡി ഓറിനായി വോട്ടു ചെയ്യാനാഗ്രഹിക്കുന്നത് കാണ്ടേക്കും ഡി ബ്രൂയ്‌നുമാണ്. മറ്റു വലിയ ടീമുകളിൽ നിന്നുമുള്ള താരങ്ങളെ നോക്കുമ്പോൾ എല്ലാ വർഷവും ഈ പുരസ്‌കാരം നേടുന്നവരെ അപേക്ഷിച്ച് ഡി ബ്രൂയ്ൻ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ട ആളാണ്." ഇംഗ്ലീഷ് മാധ്യമമായ എക്സ്പ്രെസ്സിനോട് സംസാരിക്കെ ജോർജിന്യോ പറഞ്ഞു.

നവംബർ 29നു ബാലൺ ഡി ഓർ പ്രഖ്യാപിക്കുമ്പോൾ ഇറ്റാലിയൻ താരത്തിനു പുറമെ ലയണൽ മെസി, റോബർട്ട് ലെവൻഡോസ്‌കി, കരിം ബെൻസിമ തുടങ്ങിയ താരങ്ങളാണ് പുരസ്‌കാരം നേടാൻ മുന്നിൽ നിൽക്കുന്നത്. മെസിയല്ലാതെ ആരു നേടിയാലും അതവരുടെ ആദ്യത്തെ ബാലൺ ഡി ഓർ നേട്ടമായിരിക്കും.

facebooktwitterreddit