Kerala Blasters

അര്‍ജന്റൈന്‍ താരം ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരില്ല

Haroon Rasheed
Diaz was impressive for Kerala Blasters last season
Diaz was impressive for Kerala Blasters last season / Indian Super League
facebooktwitterreddit

അര്‍ജന്റൈന്‍ മുന്നേറ്റ താരം ജോര്‍ജ് പെരേര ഡയസ് കേരളാ ബ്ലാസ്റ്റേഴ്‌സിൽ തുടരില്ല. കഴിഞ്ഞ സീസണിൽ അർജന്റീൻ ക്ലബായ ക്ലബ് അത്ലറ്റിക്കോ പ്ലേറ്റെൻസിൽ നിന്ന് ലോണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരമാണ് ഡയസ്. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് താരം അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാവില്ലെന്ന് സ്ഥിരീകരിച്ചത്.

"കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സന്തോഷത്തിന്റെ എല്ലാ നിമിഷങ്ങല്‍ക്കും പെരേര ഡയസിന് നന്ദി. പുതിയ യാത്രക്കായി ആശംസകള്‍ നേരുന്നു,'' കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിനായി 21 മത്സരം കളിച്ച ഡയസ് മികച്ച പ്രകടനമായിരുന്നു കൊമ്പന്മാർക്കായി പുറത്തെടുത്തത്. എട്ടു ഗോളുകൾ സ്വന്തമാക്കിയ താരം കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ് നിരയിലെ നിർണായകസാന്നിധ്യമായിരുന്നു.

അതേ സമയം, അടുത്തിടെ പുതിയൊരു വിദേശ താരത്തെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഗ്രീക്ക്-ഓസ്‌ട്രേലിയൻ താരമായ അപോസ്‌റ്റോലോസ് ജിയാന്നോവിനെയായിരുന്നു കൊമ്പന്മാർ ടീമിലെത്തിച്ചത്.


facebooktwitterreddit