Kerala Blasters

ജോർജ് പെരെയ്‌ര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയേക്കും

Vaisakh. M
Jorge Pereyra Diaz was impressive for Kerala Blasters in the ISL season 8
Jorge Pereyra Diaz was impressive for Kerala Blasters in the ISL season 8 / Indian Super League
facebooktwitterreddit

കഴിഞ്ഞ  ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച അർജന്റീനിയൻ മുന്നേറ്റതാരം ഹോർഹെ പെരേര ഡയസ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്‌. താരത്തിനായി വിദേശത്തു നിന്നും ഓഫറുകളുണ്ടായിരുന്നിട്ടും കേരള ബ്ലാസ്റ്റേഴ്സായിരുന്നു താരത്തിന്റെ മുൻഗണനയിലുണ്ടായിരുന്നതെന്ന്  IFTWC റിപ്പോർട്ട്‌ ചെയ്യുന്നു.

ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനുമുൻപ് 2021ൽ അർജന്റീനിയൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിനു വേണ്ടി ബൂട്ടുകെട്ടിയ താരം 12 മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ലോണിലെത്തിയ  അർജന്റീനിയൻ സ്‌ട്രൈക്കർ ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന് വേണ്ടി ഒരു മികച്ച സൈനിംഗ് ആണെന്ന് തെളിയിച്ചു.

ഐഎസ്എലിൽ 21 മത്സരങ്ങളിൽ നിന്നായി 8 ഗോളുകളും ഒരു അസ്സിസ്റ്റും നേടാൻ ഡയസിനു സാധിച്ചു. ഡയസിന്റെ കൗശലവും ഫോർവേഡ് റണ്ണുകളും എതിർ പ്രതിരോധക്കാർക്ക് പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.

കളിക്കളത്തിനകത്തും പുറത്തും നല്ല സ്വഭാവത്തിനും പോസിറ്റീവ് മാനസികാവസ്ഥയ്ക്കും പേരുകേട്ട പെരേയ് ഡയസ് ഒരു ടീം കളിക്കാരനാണെന്ന് മാത്രമല്ല, ഗോളുകൾ നേടുന്നതിനേക്കാൾ നിർണായക നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാനും മുൻപന്തിയിലുണ്ടായിരുന്നു.

വരാനിരിക്കുന്ന സീസണിലേക്ക് ചർച്ചിൽ ബ്രദേഴ്‌സിൽ നിന്ന് മധ്യനിരതാരം ബ്രൈസ് മിറാൻഡയെയും സൗരവ് മൊണ്ടലിനെയും കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം സൈൻ ചെയ്തിട്ടുണ്ട്. അതേസമയം വിൻസി ബരെറ്റോ, സെയ്ത്യസെൻ സിങ്, ആൽബിനോ ഗോമസ് എന്നിവർ ക്ലബ് വിട്ടു. വിദേശികളായ അഡ്രിയാൻ ലൂണയെയും മാർക്കോ ലെസ്‌കോവിച്ചിനെയും നിലനിർത്തിയപ്പോൾ അൽവാരോ വാസ്‌ക്വസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ എന്നിവർ ക്ലബ് വിടുകയാണുണ്ടായത്.

വരാനിരിക്കുന്ന സീസണിലേക്ക് പെരേയ്ര ഡയസിനെ സൈൻ ചെയ്യുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പരിചിതമായ മറ്റൊരു താരം കൂടി ക്ലബ്ബിൽ തുടരുകയാണ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ റണ്ണേഴ്‌സ് അപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ ഒരു പാടി കൂടി മുന്നോട്ട് പോയി കിരീടം സ്വന്തമാക്കാനാവും ലക്ഷ്യമിടുന്നത്.


facebooktwitterreddit