ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജോര്‍ജ് മെന്‍ഡസ്, ബാഴ്‌സലോണ; കഥ മാറുന്നു

Cristiano Ronaldo has been impressive for Man Utd
Cristiano Ronaldo has been impressive for Man Utd / Matthew Ashton - AMA/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റൊരു ക്ലബിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അതും ഏറെക്കാലം ഗോള്‍ ദാഹം തീര്‍ത്തതും തന്റെ ശത്രുപാളയത്തുള്ള ഏറ്റവും ആദ്യത്തെ പേരുകാരായ ബാഴ്‌സലോണയിലേക്കാണെങ്കിലോ. ഇത് കേട്ട് ഞെട്ടാന്‍ വരട്ടെ. ഇതാണ് സംഭവം. പ്രീമയിര്‍ ലീഗിലെ മോശം പ്രകടനവും ഡ്രസിങ് റൂമിലെ തൊഴുത്തില്‍കുത്തും കാരണം റൊണാള്‍ഡോക്ക് ടീം മടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുന്നത് മടുത്തുവെന്നും കായിക തീരുമാനങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും കാര്യത്തില്‍ ടീം ക്രമരഹിതമായി തുടരുകയാണെങ്കില്‍ പുതിയ ക്ലബ് വേണമെന്ന് റൊണാള്‍ഡോ മെന്‍ഡസിനോട് പറഞ്ഞതായാണ് സ്‌പോർട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടീമിന്റെ മോശം പ്രകടനം കാരണം സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി റാങ്‌നിക്കിനെ എത്തിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും സ്ഥിരത കൈവന്നിട്ടില്ല. റാങ്‌നിക്ക് ടീം അംഗങ്ങളെ കുറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ക്രിസ്റ്റ്യാനോ പോലുള്ള ഡ്രസിങ് റൂമിലെ പല വമ്പന്മാരുടെയും പിന്തുണ നേടാൻ ജർമൻ പരിശീലകന് കഴിഞ്ഞിട്ടില്ല എന്നും സ്‌പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം, ക്രിസ്റ്റ്യാനോയുടെ ഏജന്റായ ജോർജ് മെൻഡസ് ബാഴ്‌സോലണ പ്രസിഡന്റ് യുവാന്‍ ലെപോര്‍ട്ടയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. സാവിയാകട്ടെ മുന്നേറ്റനിരയില്‍ മികച്ചൊരു ഫിനിഷറെ തേടിയുള്ള നെട്ടോട്ടത്തിലും. ഈ സാഹചര്യത്തില്‍ മെന്‍ഡസ് ബാഴ്‌സലോണക്ക് റൊണാള്‍ഡോയെ നിര്‍ദേശിക്കാനുള്ള സാധ്യത കൂടുതലാണ്.

2023വരെ യുണൈറ്റഡുമായി കരാറുണ്ടെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ ആയ സ്ഥിതിക്ക് ക്രിസ്റ്റ്യാനോയുടെ അടുത്ത നീക്കമെന്താണെന്നുള്ള കാത്തിരിപ്പിലാണ് കായിക ലോകം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.