Football in Malayalam

"എന്നെ നിരവധി വർഷങ്ങളായി ഒറ്റപ്പെടുത്തുന്നു"- വിമർശകർക്കെതിരെ പ്രതികരിച്ച് ജോർദി ആൽബ

Sreejith N
Sevilla FC v FC Barcelona - La Liga Santander
Sevilla FC v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണക്കു വേണ്ടി മികച്ച പ്രകടനം നടത്തുമ്പോൾ തന്നെക്കുറിച്ച് സംസാരിക്കാതിരിക്കുകയും അതേസമയം മോശം പ്രകടനം നടത്തുന്ന സമയത്ത് രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന രീതി നിരവധി വർഷങ്ങളായി തുടർന്നു പോരുന്നുണ്ടെന്ന് ടീമിന്റെ ലെഫ്റ്റ് ബാക്കായ ജോർദി ആൽബ. ഇന്നലെ നടന്ന മത്സരത്തിൽ അലാവസിനെതിരെ വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

"വർഷങ്ങളായി ഞാൻ ഒറ്റപ്പെട്ടതു പോലെ തോന്നുന്നു. ആദ്യമായല്ല ഇതെനിക്ക് സംഭവിക്കുന്നത്. ഈ സർക്കസിൽ വിമർശനങ്ങൾ ഉണ്ടാകുമെന്ന് ഞാൻ അംഗീകരിക്കുന്നു. അതുണ്ടാകുമെന്ന് ഞാൻ ഊഹിച്ചതുമാണ്." മത്സരത്തിനു ശേഷം മൂവീസ്‌റ്റാറിനോട് സംസാരിക്കുമ്പോൾ ജോർദി ആൽബ പറഞ്ഞു. മത്സരത്തിൽ പിറന്ന ഒരേയൊരു ഗോളിന് നിർണായകമായ പാസ് നൽകിയത് ജോർദി ആൽബയായിരുന്നു.

"ഞാനൊരു നല്ല മത്സരം കളിച്ചാൽ അവരെന്നെപ്പറ്റി സംസാരിക്കില്ല. ആ ദിവസത്തെപ്പോലെ ഞാൻ പിന്നീട് കളിച്ചില്ലെങ്കിൽ അവരെന്നെ കൊന്നു കളയും, ഞാനത് അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ സഹതാരങ്ങളിൽ നിന്നും കോച്ചിങ് സ്റ്റാഫുകളിൽ നിന്നും എനിക്കു ബഹുമാനമുള്ളതിനാൽ ഞാനിത് ശ്രദ്ധിക്കുന്നില്ല."

"ബാഴ്‌സലോണയിൽ വെറ്ററൻ താരങ്ങൾ മാത്രമേയുള്ളൂ എന്ന നിലയിലാണ് ഈ വിമർശനങ്ങളെല്ലാമുള്ളത്. നാലോ അഞ്ചോ വർഷമായി ബാഴ്‌സലോണയിലെ വെറ്ററൻ താരങ്ങളെക്കുറിച്ചുള്ള സംസാരം തുടങ്ങിയിട്ട്. പക്ഷെ, എനിക്ക് 28 വയസു മാത്രമേയുള്ളൂ. എങ്കിലും ഞാനത് അംഗീകരിക്കുന്നു." ആൽബ വ്യക്തമാക്കി.

ബാഴ്‌സലോണ പരിശീലകനായ സാവിയും ആൽബക്ക് തന്റെ പിന്തുണ അറിയിക്കുകയുണ്ടായി. ആൽബക്കെതിരെ വിമർശനം ഉണ്ടാകുന്നുണ്ടെന്നും എന്നാൽ താരം വളരെ മികച്ചൊരു മത്സരമാണ് പൂർത്തിയാക്കിയതെന്നും അഭിപ്രായപ്പെട്ട സാവി ബാഴ്‌സ ജേഴ്‌സിക്ക് മറ്റേതൊരു ടീമിനെക്കാളും ഭാരം കൂടുതലാണെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit