"ന്യൂകാസിലിലെ പത്താം നമ്പർ ജേഴ്‌സി കാത്തിരിക്കുന്നു"- നെയ്‌മറെ ടീമിലേക്ക് ക്ഷണിച്ച് ബ്രസീലിയൻ സഹതാരം

Joelinton Invites Neymar To Newcastle United
Joelinton Invites Neymar To Newcastle United / Etsuo Hara/GettyImages
facebooktwitterreddit

നെയ്‌മർ ഈ സമ്മറിൽ പിഎസ്‌ജി വിടാനുള്ള സാധ്യത വർധിച്ചിരിക്കെ താരത്തെ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ക്ഷണിച്ച് ബ്രസീലിയൻ താരം ജോലിന്റൻ. ന്യൂകാസിലിലെ പത്താം നമ്പർ ജേഴ്‌സി നെയ്‌മർക്കു വേണ്ടി കാത്തിരിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം കാസ്റ്റ് എഫ്‌സി പോഡ്‌കാസ്റ്റിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

2017ൽ ബാഴ്‌സലോണയിൽ നിന്നും റെക്കോർഡ് ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലെത്തിയ നെയ്‌മർ അതിനു ശേഷമുള്ള ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും ചർച്ചാവിഷയമായിരുന്നെങ്കിലും ഇത്തവണ അതു കുറച്ചുകൂടി ഗൗരവമുള്ളതാണ്. മുപ്പതുകാരനായ താരത്തിൽ ന്യൂകാസിലിനു താൽപര്യമുണ്ടെന്നിരിക്കെയാണ് ജോലിന്റൻ നെയ്‌മറെ ക്ലബിലേക്കു ക്ഷണിച്ചത്.

"താരത്തിന് ഒരു ഇടം നൽകാൻ ഞങ്ങൾക്ക് കഴിയും. ലോകത്തിലെ ഏതൊരു ക്ലബാണെങ്കിലും താരം വരികയാണെങ്കിൽ അത് ലഭിക്കും. എനിക്കത് വിശദീകരിക്കാൻ കഴിയില്ല, താരം ഒരു മാതൃകയാണ്, ലോകഫുട്ബാളിൽ തന്നെ വലിയ സ്ഥാനമുണ്ട്. ഇപ്പോൾ ക്ഷണം പൂർത്തിയായിരുന്നു. നെയ്‌മർ, ഇതു കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കു വരാം, ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും."

"ഞങ്ങൾക്ക് എന്തെങ്കിലും സാധ്യതയുണ്ടെങ്കിലും പരിശീലകൻ അദ്ദേഹത്തെ വിളിക്കുമെന്നാണ് ഞാൻ കരുതുന്നത്. പത്താം നമ്പർ ജേഴ്‌സി താരത്തെ കാത്തിരിക്കുന്നുണ്ട്. ഞാൻ ബ്രൂണൊക്കൊരു മെസേജ് അയക്കും. ബ്രൂണോയുടെ കയ്യിൽ താരത്തിന്റെ കോണ്ടാക്റ്റ് ഉണ്ട്. താരത്തിന് നെയ്‌മറെ ഇവിടേക്കു ക്ഷണിച്ച് സന്ദേശമയക്കാൻ കഴിയും." ജോലിന്റൻ പറഞ്ഞു.

ന്യൂകാസിൽ യുണൈറ്റഡിന് നെയ്‌മറെ സ്വന്തമാക്കാൻ താൽപര്യം ഉണ്ടെങ്കിലും ബ്രസീലിയൻ താരം പ്രീമിയർ ലീഗ് ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ സാമ്പത്തികശേഷിയുള്ള യൂറോപ്പിലെ ചുരുക്കം ചില ക്ലബുകളിലൊന്നാണ് ന്യൂകാസിൽ യുണൈറ്റഡ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.