Football in Malayalam

പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സ് അത്‌ലറ്റിക്കോ മാഡ്രിഡ് വിടാനൊരുങ്ങുന്നു

Haroon Rasheed
Club Atletico de Madrid v RCD Mallorca - La Liga Santander
Club Atletico de Madrid v RCD Mallorca - La Liga Santander / Angel Martinez/GettyImages
facebooktwitterreddit

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സ് ക്ലബ് വിടാന്‍ തയ്യാറെടുക്കുന്നു. ഡിയഗോ സിമയോണിക്ക് കീഴില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഫെലിക്‌സ് ക്ലബ് മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

പരിശീലകന് കീഴില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതും തന്റെ ക്ലബിലെ ഭാവിയിലും ആശങ്കപ്പെട്ടതുകൊണ്ടാണ് ഫെലിക്‌സ് ക്ലബ് വിടാന്‍ തയ്യാറെടുക്കുന്നതെന്ന് എ.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെലിക്‌സ് ക്ലബ് വിടുന്നതിനോട് അധികൃതര്‍ക്ക് മൃദു സമീപനമില്ലെന്നും എ.എസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2026വരെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ കരാറുള്ള ഫെലിക്‌സിനെ നഷ്ടപ്പെടുമെന്ന ആശങ്ക ക്ലബിന് തീരിയില്ല. എങ്കിലും ഫെലിക്‌സിന്റെ ഏജന്റ് താരത്തെ ക്ലബിന് പുറത്ത് കടത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. അത്‌ലറ്റിക്കോക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാതിരിക്കുകയാണെങ്കില്‍ ഫെലിക്‌സിന്റെ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാകാന്‍ സാധ്യതയുണ്ട്.

ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന അത്‌ലറ്റിക്കോക്ക് അവസാന മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയം നേടിയാല്‍ മാത്രമേ ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുകയുള്ളു. ഭാവിയില്‍ ബാലൺ ഡി ഓര്‍ നേടാന്‍ സാധ്യതയുള്ള ഫെലിക്‌സിനെ പുതിയ തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് താരത്തിന്റെ ഏജന്റ്. 2019ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 127 മില്യന്‍ യൂറോ നല്‍കിയി ക്ലബിലെത്തിച്ച ഫെലിക്‌സ്, സിമയോണിയുടെ പ്രതിരോധ ശൈലിക്ക് കീഴില്‍ 88 മത്സരത്തില്‍ നിന്ന് 11 അസിസ്റ്റും 20 ഗോളുകളും മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit