Football in Malayalam

ഡെംബലെ എംബാപ്പയെക്കാൾ മികച്ച കളിക്കാരൻ; ഫ്രഞ്ച് താരത്തെ ടീമിൽ നിലനിറുത്താൻ ബാഴ്‌സ ആഗ്രഹിക്കുന്നെന്ന് ലപോർട്ട

Haroon Rasheed
Joan Laporta has claimed Ousmane Dembele is better than Kylian Mbappe
Joan Laporta has claimed Ousmane Dembele is better than Kylian Mbappe / JEWEL SAMAD/GettyImages
facebooktwitterreddit

ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലയെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജൊവാന്‍ ലെപോര്‍ട്ട. എംബാപ്പെയെക്കാള്‍ മികച്ച താരമാണ് ഡെംബലെയെന്ന് അഭിപ്രായപ്പെട്ട ലപോർട്ട, അതിനാല്‍ തന്നെ താരത്തെ ടീമില്‍ നിലനിര്‍ത്താനാണ് ബാഴ്‌സലോണ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. സീസണ്‍ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന ഡെംബലയെ ടീമില്‍ പിടിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ലപോര്‍ട്ടയുടെ പ്രതികരണം.

"ഞങ്ങള്‍ക്ക് ഡെംബലെയുമായി മികച്ച ബന്ധമുണ്ട്, അദ്ദേഹം ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നു," ടിവി3 യോട് ലപോര്‍ട്ട പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

"അവന്‍ മികച്ച താരമായതിനാല്‍ അവൻ ടീമില്‍ തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കളിക്കാരന് ഏറ്റവും മികച്ചത് ആഗ്രഹിക്കുന്ന പ്രതിനിധിയുമായി ഇത്തരം സാഹചര്യങ്ങളിൽ സംസാരിക്കേണ്ടതുണ്ട്, ഡെംബലെയുടെ കാര്യത്തിൽ ഞാൻ ഉത്സാഹത്തിലാണ്. അദ്ദേഹം എംബാപ്പെയെക്കാള്‍ മികച്ച താരമാണ്," ലപോര്‍ട്ട വ്യക്തമാക്കി.

അതേ സമയം, പരുക്കേറ്റ് വിശ്രമത്തിലുള്ള യുവതാരം അന്‍സു ഫാത്തി ബയേണ്‍ മ്യൂണിക്കിനെതിരെയുള്ള നിര്‍ണായക ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണെന്നും ലപോര്‍ട്ട വ്യക്തമാക്കി. "ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ അന്തിമ തീരുമാനമെടുക്കുമെങ്കിലും തിരിച്ചുവരവിനുള്ള സാധ്യത കുറവാണ്," ലപോര്‍ട്ട പറഞ്ഞു.


facebooktwitterreddit