FC Barcelona News

ഫ്രെങ്കി ഡി യോങിനെ വിൽക്കാൻ 'ഇപ്പോൾ ഞങ്ങൾ താത്പര്യപ്പെടുന്നില്ല': ജൊവാൻ ലപോർട്ട

Vaisakh. M
Joan Laporta says Frenkie de Jong is not for sale
Joan Laporta says Frenkie de Jong is not for sale / Quality Sport Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണ മധ്യനിര താരം ഫ്രെങ്കി ഡി യോങ്ങിന്റെ ഭാവിയെക്കുറിച്ചു വീണ്ടും പ്രതികരിച്ച് കാറ്റാലൻ ക്ലബിന്റെ പ്രസിഡന്റ്‌ ജൊവാൻ ലപോർട്ട.

ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ്ങായി ഫ്രാങ്ക് കെസ്സിയെ ക്യാമ്പ് നൂവിൽ അവതരിപ്പിച്ച വേളയിലാണ് ലപോർട്ട ഡി യോങിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്.

"ഡി യോങ് ഒരു ബാഴ്‌സലോണ കളിക്കാരനാണ്. ഞങ്ങൾക്ക് ആവശ്യമില്ലെങ്കിലല്ലാതെ അവനെ വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവന് ഓഫറുകളുണ്ടെന്ന് ഞങ്ങൾക്കറിയാം. എപ്പോഴെങ്കിലും അതിൽ ഒന്നിൽ ഞങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, ഞങ്ങൾ അവനെ വിൽക്കാൻ ശ്രമിക്കും. എന്നാൽ ഇപ്പോൾ ഞങ്ങൾ അതിനു താത്പര്യപ്പെടുന്നില്ല,” ലപോർട്ട പറഞ്ഞതായി ഡയാരിയോ എഎസ് റിപ്പോർട്ട് ചെയ്‌തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഡി യോങ്. താരത്തെ വിൽക്കാൻ ബാഴ്‌സലോണ താത്പര്യപ്പെടുന്നില്ലെന്ന് ലപോർട്ട പറയുന്നുണ്ടെങ്കിലും, ട്രാൻസ്ഫർ കാര്യത്തിൽ കാറ്റാലൻ ക്ലബുമായി ധാരണയിലെത്തുന്നതിന് അരികെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡെന്ന് 90min മനസിലാക്കുന്നു.

അതേ സമയം, എസി മിലാനിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് കെസ്സി ബാഴ്സലോണയിലേക്ക് ചേക്കേറുന്നത്. ബാഴ്സലോണയുമായി 2026 വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. 500 മില്യൺ യൂറോയുടെ റിലീസ് ക്ലോസും താരത്തിന്റെ കരാറിൽ ഉൾപ്പെടുന്നു. കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയ എസി മിലാൻ ടീമിലെ അവിഭാജ്യഘടകമായിരുന്നു കെസ്സി.


facebooktwitterreddit