FC Barcelona News

ട്രാൻസ്ഫർ മാർക്കറ്റിലെ ബാഴ്‌സലോണയുടെ അടുത്ത പദ്ധതി വ്യക്തമാക്കി ജൊവാൻ ലപോര്‍ട്ട

Haroon Rasheed
FC Barcelona Unveil New Signing Raphinha
FC Barcelona Unveil New Signing Raphinha / David Ramos/GettyImages
facebooktwitterreddit

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിച്ചതിന് ശേഷം ട്രാൻസ്ഫർ മാർക്കറ്റിലെ തങ്ങളുടെ അടുത്ത പദ്ധതി വ്യക്തമാക്കി ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപോര്‍ട്ട. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ പ്രതിരോധ താരത്തെ ടീമിലെത്തിക്കുക എന്നതാണ് കാറ്റാലന്‍ ക്ലബിന്റെ അടുത്ത ലക്ഷ്യമെന്നാണ് ലപോർട്ട വ്യക്തമാക്കുന്നത്.

നേരത്തെ ചെല്‍സിയുടെ പ്രതിരോധ താരമായിരുന്ന ആന്ദ്രിയാസ് ക്രിസ്റ്റൻസനെ ഫ്രീ ട്രാന്‍സ്ഫറില്‍ ബാഴ്‌സോലണ ടീമിലെത്തിച്ചിരുന്നു. എ.സി മിലാന്‍ മധ്യനിര താരമായിരുന്ന ഫ്രാങ്ക് കെസ്സി, ലീഡ്സ് യുണൈറ്റഡിൽ നിന്ന് റഫീഞ്ഞ, ബയേൺ മ്യൂണിക്കിൽ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരെയും ബാഴ്‌സ ടീമിലെത്തിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് യുവതാം ഒസ്മാന്‍ ഡെംബലെയുടെ കരാര്‍ നീട്ടുകയും ചെയ്തു.

ഇപ്പോള്‍ അറ്റാക്കിങ് നിരയിലേക്കുള്ള റിക്രൂട്ടിങ് പൂര്‍ത്തിയായെന്നും ഇനി അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതിരോധവും ശക്തിപ്പെടുത്തുമെന്നാണ് ലപോര്‍ട്ട വ്യക്തമാക്കിയത്. "ഇപ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തേണ്ട സമയമാണ്. സാവിയും ഞങ്ങളും ഒരുകൂട്ടം കളിക്കാരില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. കാറ്റാലന്‍മാര്‍ക്ക് ഇനിയും കുറച്ചുകൂടി സന്തോഷങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു," ലപോര്‍ട്ട ടിയുഡിഎന്നിനോട് പറഞ്ഞു.

You have to do it now. With Dembele, Raphinha, Lewandowski, Kessie, Auba, Ferran... I think Mateu Alemany and Jordi Cruyff are doing a good job."

"ബാഴ്‌സലോണ വീണ്ടും ഒരു ലോക റഫറന്‍സായി മാറണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കുന്നു. സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നില്ലെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. ഞങ്ങള്‍ അത് നേടും, പക്ഷെ ഞങ്ങൾ ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. ഫുട്‌ബോള്‍ കാത്തിരിക്കില്ല. നിങ്ങൾ ഇപ്പോളത് ചെയ്യണം. ഡെംബെലെ, റഫീഞ്ഞ, ലെവന്‍ഡോസ്‌കി, കെസ്സി, ഔബ, ഫെറാന്‍...മാത്യു അലെമാനിയും ജോര്‍ഡി ക്രൈഫും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു," ലപോര്‍ട്ട വ്യക്തമാക്കി.

പ്രതിരോധത്തിലേക്കായി സെവിയ്യയുടെ ഫ്രഞ്ച് താരം ജൂള്‍ കൂണ്ടെയെയാണ് ഇപ്പോള്‍ കാറ്റാലന്‍ ക്ലബ് ലക്ഷ്യമിട്ടിരിക്കുന്നത്. താരത്തിനായി ചെല്‍സി കൂടി രംഗത്തെത്തിയത് താരത്തിനായുള്ള മത്സരം ശക്തമാക്കും.

അതേസമയം, സെസര്‍ അസ്പിലിക്യേറ്റ, മാര്‍ക്കസ് അലോന്‍സോ തുടങ്ങിയവരുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ബാഴ്‌സ ചെല്‍സിയുമായി ചര്‍ച്ചകള്‍ നടത്തിയേക്കും.

"ലെവന്‍ഡോസ്‌കിയെ സൈന്‍ ചെയ്യാന്‍ പി.എസ്.ജി, ചെല്‍സി തുടങ്ങിയ ടീമുകള്‍ ഞങ്ങളുമായി മത്സരിച്ചിരുന്നു. പക്ഷെ അദ്ദേഹം ഇവിടെ വരാനാണ് ആഗ്രഹിച്ചത്. അതിനാല്‍ അദ്ദേഹത്തിന് നന്ദി. ഇതാണ് എനിക്കിഷ്ടം," ലപോര്‍ട്ട വ്യക്തമാക്കി. തനിക്ക് ബാഴ്‌സയിലേക്ക് വരാന്‍ താല്‍പര്യമുള്ള താരങ്ങളേയാണ് ഇഷ്ടമെന്നും ലപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.


facebooktwitterreddit