Football in Malayalam

ഈ സമ്മറില്‍ നാലു താരങ്ങളെയെങ്കിലും ടീമിലെത്തിക്കുമെന്ന് ജൊവാൻ ലപോര്‍ട്ട

Haroon Rasheed
FC Barcelona v Osasuna - La Liga Santander
FC Barcelona v Osasuna - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതുതായി നാലു താരങ്ങളെയെങ്കിലും ടീമിലെത്തിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബാഴ്‌സലോണ പ്രസിലഡന്റ് ജൊവാൻ ലപോർട്ട. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിൽ മികച്ച സൈനിങ്ങുകൾ നടത്തി നിലവിൽ മികച്ച ഫോമിലുള്ള ബാഴ്‌സലോണയെ അടുത്ത സീസണിലും മികച്ച ടീമായി തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പുതുതായി നാലു താരങ്ങളെ കൂടി കാറ്റാലൻ ക്ലബ് ലക്ഷ്യം വെക്കുന്നത്.

"ഞങ്ങള്‍ കുറഞ്ഞത് നാല് സൈനിങുകളെങ്കിലും പൂര്‍ത്തിയാക്കും, ആക്രമണവും മധ്യനിരയും പ്രതിരോധവും ശക്തിപ്പെടുത്തുക എന്നതിന് വേണ്ടിയാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്," ലാപോര്‍ട്ട എല്‍ പെരിയോഡിക്കോയോട് പറഞ്ഞു.

വരും മാസങ്ങളില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ കാറ്റാലന്‍ ക്ലബ് നടത്തുന്നുണ്ട്.

എ.സി മിലാന്‍ മധ്യനിര താരം ഫ്രാങ്ക് കെസ്സിയുമായി ബാഴ്‌സലോണ ധാരണയിൽ എത്തിക്കഴിഞ്ഞു. ചെല്‍സിയുടെ സെന്റര്‍ ബാക്ക് ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ ഉടന്‍ തന്നെ ബാഴ്‌സലോണയുമായി കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അയാക്‌സിന്റെ റൈറ്റ് ബാക്ക് നൗസെയ്‌ര്‍ മസ്‌റോയിയും ചെൽസി സെസാർ അസ്പിലിക്യൂറ്റയും ബാഴ്‌സലോണയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളാണ്.

അതേ സമയം, ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ നാലു താരങ്ങളെയായിരുന്നു ബാഴ്‌സലോണ ടീമിലെത്തിച്ചത്. ഫെറാന്‍ ടോറസ്, ആഡമ ട്രവോറെ, പിയറി-എമറിക് ഒബമയാങ്, ഡാനി ആല്‍വേസ് എന്നിവരെയാണ് കാറ്റാലന്‍ ക്ലബ് ടീമിലെത്തിച്ചിരുന്നു. അതിന് ശേഷം ലാലിഗയിലും മറ്റും മികച്ച പ്രകടനമാണ് സാവിക്ക് കീഴില്‍ ബാഴ്‌സലോണ പുറത്തെടുക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit