Football in Malayalam

ലയണല്‍ മെസ്സി ബാഴ്‌സലോണ വിട്ടതില്‍ പശ്ചാതാപമില്ലെന്ന് ജൊവാൻ ലപോര്‍ട്ട

Haroon Rasheed
President, Joan Laporta Of FC Barcelona Press Conference
President, Joan Laporta Of FC Barcelona Press Conference / Quality Sport Images/GettyImages
facebooktwitterreddit

ലയണല്‍ മെസ്സി ബാഴ്‌സലോണ വിട്ടത് തന്റെ കരിയറിലെ ഏറ്റവും ദുഖകരമായ സംഭവമാണെന്നും എന്നാല്‍ അതില്‍ തനിക്ക് പശ്ചാതാപമില്ലെന്നും കാറ്റാലൻ ക്ലബിന്റെ പ്രസിഡന്റായ ജൊവാൻ ലെപോര്‍ട്ട. ബാഴ്‌സലോണ പ്രസിഡന്റായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ലപോര്‍ട്ടയുടെ പ്രസ്താവന.

മെസ്സിയില്ലാത്ത ബാഴ്‌സലോണയുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും ലപോര്‍ട്ട വ്യക്തമാക്കി. "ഏറ്റവും സങ്കടകരമായ തീരുമാനമാണത്. എനിക്ക് ഒരിക്കലും അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എനിക്ക് ഖേദമില്ല, കാരണം ഞങ്ങൾക്ക് എല്ലാത്തിനും മുകളിൽ ക്ലബ്ബിനെ പ്രതിഷ്ഠിക്കേണ്ടി വന്നു," മെസ്സിയുടെ വിടവാങ്ങലിനെ കുറിച്ച് ലാപോര്‍ട്ട പറഞ്ഞു.

''ഞങ്ങള്‍ക്ക് (ബാഴ്‌സലോണ എന്ന) സ്ഥാപനത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കേണ്ടി വന്നു, അതാണ് ഞങ്ങള്‍ ചെയ്തത്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കാള്‍ മുകളിലാണ് ക്ലബ്," ലപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കാന്‍ വേണ്ടി മെസ്സി ആഗ്രഹിച്ചിരുന്നെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം താരത്തിന് പുതിയ കരാർ നൽകാൻ കാറ്റാലൻ ക്ലബിന് കഴിയാതിരിക്കുകയായിരുന്നു. പിന്നീട് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കായിരുന്നു മെസ്സി പോയത്.

"സാഹചര്യം അതായിരുന്നു. ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തിനെതിരെ രംഗത്തുവന്നു. അതിന് (മെസി ക്ലബ് വിട്ടതിന് ശേഷം) ശേഷം ഒന്നുമില്ലെന്ന പോലെ തോന്നി, പക്ഷേ ബാഴ്‌സലോണയുടെ പാരമ്പര്യം പഴയത് പോലെ തുടരുന്നു. കഠിനാധ്വാനം കൊണ്ടും നന്നായി ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങൾ കൊണ്ടും നമുക്ക് വിജയത്തിന്റെ പാതയിലേക്ക് മടങ്ങാം. അതാണ് നമ്മള്‍ ചെയ്യുന്നത്. ബാഴ്‌സലോണയുടെ ചരിത്രം തുടരുന്നുവെന്നും ഞങ്ങള്‍ക്ക് വിജയത്തിന്റെ പാതയിലേക്ക് മടങ്ങാനാകുമെന്നും ഞങ്ങള്‍ക്കറിയാം," ലപോര്‍ട്ട വാചാലനായി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit