Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ ജെസ്സെ ലിംഗാര്‍ഡ് ജനുവരിയില്‍ ക്ലബ് വിടാന്‍ തയ്യാര്‍

Haroon Rasheed
Manchester United v Atalanta: Group F - UEFA Champions League
Manchester United v Atalanta: Group F - UEFA Champions League / Naomi Baker/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അവസരങ്ങള്‍ കുറഞ്ഞ ജെസ്സെ ലിംഗാര്‍ഡ് ക്ലബ് വിടാനൊരുങ്ങുന്നാതയി റിപ്പോര്‍ട്ട്. നേരത്തെ ലോണില്‍ കളിച്ചിരുന്ന പ്രീമിയര്‍ ലീഗ് വെസ്റ്റ് ഹാം യുണൈറ്റഡും ന്യൂകാസില്‍ യുനൈറ്റഡും താരത്തിനായി രംഗത്തുണ്ടെന്നാണ് വിവരം. ഇംഗ്ലീഷ് മാധ്യമമായ മെട്രോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ ക്ലബ് വിടാനാണ് ലിംഗാർഡ് പദ്ധതിയിടുന്നത്.

2011 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ലിംഗാര്‍ഡ് 200ൽ പരം മത്സരങ്ങള്‍ ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ പകുതിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടി ലോണില്‍ കളിച്ച്, മികച്ച പ്രകടനം നടത്തിയ ലിംഗാര്‍ഡ് 16 മത്സരത്തില്‍നിന്ന് ഒന്‍പത് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇതാണ് താരത്തെ വീണ്ടും വെസ്റ്റ് ഹാം നോട്ടമിടാന്‍ കാരണം.

കഴിഞ്ഞ സമ്മറില്‍ ലിംഗാര്‍ഡിനെ സ്ഥിരമായി ടീമിലെത്തിക്കാന്‍ വെസ്റ്റ് ഹാം ശ്രമിച്ചിരുന്നെങ്കിലും അവരുടെ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിക്കുകയായിരുന്നു. പുതിയ സീസണില്‍ 154 മിനുട്ട് മാത്രമാണ് ലിംഗാര്‍ഡ് യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളു എന്നത് ക്ലബിൽ താരത്തിന് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ലിവര്‍പൂളിനെതിരെയും സിറ്റിക്കെതിരെയുമുള്ള സുപ്രധാന മത്സരങ്ങളിൽ താരത്തെ സോള്‍ഷ്യാര്‍ ഉപയോഗിച്ചത് പോലുമില്ല.

അതേസമയം, പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ന്യൂകാസിലും ലിംഗാര്‍ഡിനെ നോട്ടമിടുന്നുണ്ട്. ക്ലബ്ബിനെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തതിന് ശേഷം, ടീമിനെ പുതുക്കിപണിയുന്നതിന്റെ ഭാഗമായാണ് ന്യൂകാസിൽ ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കാൻ നോക്കുന്നത്.


facebooktwitterreddit