Football in Malayalam

ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്കു കഴിയുമെന്നു കരുതുന്നില്ലെന്ന് ലാ ലിഗ പ്രസിഡന്റ്

Sreejith N
Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

സൂപ്പർ ഏജന്റായ മിനോ റയോളയുമായി ഇറ്റലിയിൽ വെച്ച് ബാഴ്‌സ പ്രസിഡന്റായ യോൻ ലപോർട്ട കൂടിക്കാഴ്‌ച നടത്തിയതു മുതൽ എർലിങ് ബ്രൂട് ഹാലൻഡ് കാറ്റലൻ ക്ലബ്ബിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഹാലാൻഡ് ട്രാൻസ്‌ഫർ ഒരു സാങ്കൽപ്പിക സിദ്ധാന്തം മാത്രമാണെന്ന് പരിശീലകൻ സാവി ഇതിനു മറുപടി നൽകിയെങ്കിലും ട്രാൻസ്‌ഫർ മാർക്കറ്റിലെ എല്ലാ സാധ്യതകളും തങ്ങൾ തേടുമെന്നും അദ്ദേഹം അതിനൊപ്പം പറഞ്ഞിരുന്നു.

എന്നാൽ ബാഴ്‌സലോണക്ക് ഹാലൻഡിനെ സ്വന്തമാക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്നാണ് ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ് പറയുന്നത്. റയോള വളരെ ഉയർന്ന തുകക്കേ വിൽക്കൂ എന്നുറപ്പുള്ള ഹാലാൻഡിനു വേണ്ടി നൽകാനുള്ള പണം സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയുടെ കൈകളിലില്ലെന്നാണ് ടെബാസ് വ്യക്തമാക്കുന്നത്.

"സാമ്പത്തികപരമായ നിയന്ത്രണങ്ങളും അതുമായി ബന്ധപ്പെട്ട കണക്കുകളും നോക്കുമ്പോൾ ബാഴ്‌സലോണക്ക് ഹാലൻഡിനെ സ്വന്തമാക്കാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് സാഹചര്യങ്ങൾ അതിനു തടസം നിൽക്കുന്നുണ്ട്. കൂടാതെ, റയോള താരത്തെ കുറഞ്ഞ തുകക്ക് വിലക്കില്ല,ഉയർന്ന തുകക്കു മാത്രമേ വിൽക്കൂ," ലാ ലിഗ ട്വൻറിനയൻ ഇവന്റിൽ ടെബാസ്‌ പറഞ്ഞു.

സിവിസി കരാറിനെ ആദ്യം മുതൽ എതിർത്തിരുന്ന ബാഴ്‌സലോണ ഇപ്പോൾ അവരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് കാര്യവും ടെബാസ് സ്ഥിരീകരിച്ചു. "ബാഴ്‌സലോണ സിവിസിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ, എന്താണ് അവർ തമ്മിൽ സംസാരിക്കുന്നതെന്ന് ഞാൻ അറിഞ്ഞിട്ടില്ല," ടെബാസ് പറഞ്ഞു.

അതേസമയം കരാർ നടപ്പിൽ വരുത്തുന്നതിനെതിരെ റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ നിയമപരമായി മുന്നോട്ടു നീങ്ങുന്നതിനെ കാര്യമാക്കുന്നില്ലെന്ന് ടെബാസ് പറഞ്ഞു. എല്ലാ ഭീഷണികളും ശ്രദ്ധിച്ചു മാത്രമേ മുന്നോട്ടു നീങ്ങൂവെങ്കിൽ ഞാൻ ഇന്നിവിടെ ഉണ്ടാകുമായിരുന്നില്ല എന്നാണു ടെബാസ് അതുമായി ബന്ധപ്പെട്ടു പ്രതികരിച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit