Football in Malayalam

പിഎസ്‌ജിക്ക് മികച്ച സൈനിങ്‌ ആവില്ലെന്നു പറഞ്ഞതിനു മെസി തന്നെ കഴുതയെന്നു വിളിച്ചുവെന്ന് ലിവർപൂൾ ഇതിഹാസം കരാഗർ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയപ്പോൾ, താരത്തിന്റെ സൈനിങ്‌ ഫ്രഞ്ച് ക്ലബിന് ഗുണം ചെയ്യാൻ സാധ്യതയില്ലെന്ന അഭിപ്രായം പറഞ്ഞതിന് മെസി തന്നെ കഴുതയെന്നു വിളിച്ചുവെന്ന് ലിവർപൂൾ ഇതിഹാസം ജെമീ കരാഗർ. ഇൻസ്റ്റാഗ്രാമിൽ സന്ദേശം അയച്ചാണ് മെസി തന്നെ കഴുതയെന്നു വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

"മൺഡേ നൈറ്റ് ഫുട്ബാളിലായിരുന്നു അതുണ്ടായത്, അതിനു ശേഷം എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു പ്രൈവറ്റ് മെസേജ് വന്നു. മനുഷ്യനിൽ നിന്നും തന്നെയായിരുന്നു സന്ദേശം. ഞാൻ സ്വകാര്യ സന്ദേശങ്ങൾ കാണിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും താരം അടിസ്ഥാനപരമായി എന്നെ കഴുത എന്നാണു വിളിച്ചത്." കരാഗർ ഫ്രൈഡേ നൈറ്റ് ഫുട്ബോളിൽ പറഞ്ഞു.

മെസി ഫിഫ ബെസ്റ്റ് ഇലവനിൽ സ്ഥാനം അർഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "മെസി മൺഡേ നൈറ്റ് ഫുട്ബോൾ കാണുന്നുണ്ടെങ്കിൽ ഫ്രൈഡേ നൈറ്റ് ഫുട്ബോളും കാണുന്നുണ്ട് എന്നു ഞാൻ കരുതുന്നു. ഞാൻ നിങ്ങളെ വളരെ സ്നേഹിക്കുന്നു."

"എക്കാലത്തെയും മികച്ച താരമായ ലയണൽ മെസിയുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ കഴുത തന്നെയാകും. ഞാനത് അംഗീകരിക്കുന്നു, പക്ഷെ നിങ്ങളീ ടീമിൽ ഉൾപ്പെടുന്നില്ല. നിങ്ങൾ മികച്ച പ്രകടനം നടത്തുന്നില്ല. സമ്മറിൽ കോപ്പ അമേരിക്ക നേടിയെങ്കിൽ തന്നെയും അതെന്റെ പയ്യനായ മൊഹമ്മദ് സലായെ ഒഴിവാക്കാൻ പര്യാപ്‌തമല്ല." കരാഗർ വ്യക്തമാക്കി.

അതിനു ശേഷം 2021ലെ ഇഎ സ്പോർട്സ് ഫിഫ ടീം ഓഫ് ദി ഇയർ 2021ൽ നിന്നും ലയണൽ മെസിയെ കരാഗറും ഒപ്പം ഫുട്ബോൾ വിശകലനം നടത്തുന്ന ഗാരി നെവിലും ഒഴിവാക്കിയിരുന്നു. മെസിക്കു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒഴിവാക്കിയാണ് അവർ ടീമിനെ തിരഞ്ഞെടുത്തത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit