Football in Malayalam

"എവർട്ടൺ ആരുമായാണ് കളിക്കുന്നതെന്നു പോലുമറിയില്ല"- ഇംഗ്ലീഷ് ക്ലബ് വിടാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഹമെസ് റോഡ്രിഗസ്

Sreejith N
Manchester United v Everton - Pre-season Friendly
Manchester United v Everton - Pre-season Friendly / Visionhaus/Getty Images
facebooktwitterreddit

പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിലെ തന്റെ ഭാവി അനിശ്ചിതത്വത്തിൽ തന്നെയെന്നു വ്യക്തമാക്കി ഹമെസ് റോഡ്രിഗസ്. അടുത്ത മത്സരത്തിൽ എവർട്ടൺ ആരുമായാണ് കളിക്കുന്നതെന്നു പോലും തനിക്കറിയില്ലെന്നാണ് കൊളംബിയൻ താരം പറയുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കും മുൻപ് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിയുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

ആൻസലോട്ടി റയൽ മാഡ്രിഡിലേക്ക് ചേക്കേറി റാഫ ബെനിറ്റസ് പരിശീലകനായി എത്തിയതോടെയാണ് ഹമെസിന്റെ ടീമിലെ സ്ഥാനത്തിനു ഉലച്ചിൽ തട്ടിയത്. കൊളംബിയൻ താരം തന്റെ പദ്ധതികളില്ലെന്ന സൂചനകൾ നേരത്തെ തന്നെ റാഫ ബെനിറ്റസ് നൽകിയതു കൊണ്ട് എവർട്ടൺ വിടാൻ തന്നെയാണ് ഹമെസ് റോഡ്രിഗസ് ഒരുങ്ങുന്നത്.

"ഞാൻ തിങ്കളാഴ്‌ച മുതൽ ട്രെയിനിങ് തുടങ്ങുമെന്നാണ് കരുതുന്നത്. വീക്കെൻഡിൽ ഞാൻ കളിക്കില്ല. എവർട്ടൺ ആരുമായാണ് കളിക്കുന്നതെന്നു പോലും എനിക്കറിയില്ല. നിങ്ങൾക്കത് പറയാമോ?" തന്റെ പേർസണൽ ട്വിച്ച് ചാനലിൽ താരം പറഞ്ഞു.

"കഴിഞ്ഞ മത്സരത്തിൽ ഹോമിലാണ് കളിച്ചതെന്നതു കൊണ്ട് അടുത്ത മത്സരം എവേ ആയിരിക്കുമെന്ന് തോന്നുന്നു. അതെ, ലീഡ്‌സുമായാണ് അവർ കളിക്കുന്നത്. ലീഡ്‌സിന്റെ മൈതാനത്ത് മാഴ്‌സലോ ബിയൽസയുടെ മൈതാനത്താണ് അവർ കളിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരിക്കുമെങ്കിലും അവർ വിജയം നേടുമെന്ന് കരുതുന്നു." ഹമെസ് പറഞ്ഞു.

ഓഗസ്റ്റ് 31നിടയിൽ എന്തു വേണമെങ്കിലും സംഭവിക്കാമെന്നാണ് തന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച് ഹമെസ് പ്രതികരിച്ചത്. ഈ സീസൺ വളരെ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നുണ്ടെന്നും താരം പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ഇറ്റലിയിലേക്കാണ് ഹമെസ് ചേക്കേറാൻ സാധ്യതയുള്ളത്.

facebooktwitterreddit