Champions League

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ തോൽപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി ഹംസ് റോഡ്രിഗസ്

Ali Shibil Roshan
Rodriguez wants his Colombian teammate Luis Diaz to clinch the Champions League trophy
Rodriguez wants his Colombian teammate Luis Diaz to clinch the Champions League trophy / Gabriel Aponte/GettyImages
facebooktwitterreddit

2021/22 സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ ലിവർപൂൾ തോൽപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി ഹാമെസ് റോഡ്രിഗസ്. തന്റെ കൊളംബിയൻ സഹതാരമായ ലൂയിസ് ഡയസ് ചാമ്പ്യൺസ് ലീഗ് ട്രോഫി നേടണമെന്നുള്ളത് കൊണ്ടാണ് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റോഡ്രിഗസ് കിരീടം ലിവർപൂൾ നേടണമെന്ന് ആഗ്രഹിക്കുന്നത്.

"ലിവർപൂൾ വളരെ നന്നായി കളിക്കുന്നു. അവർക്ക് 'ലുച്ചിറ്റോ' (ലൂയിസ്) ഡയസ് ഉണ്ട്. ലൂച്ചോ ട്രോഫി നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ജെയ്‌മി എച്ചെനിക്കെയുമായുള്ള ട്വിച്ച് അഭിമുഖത്തിൽ റോഡ്രിഗസ് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ എതിരാളികളായ റയൽ മാഡ്രിഡ് അത്തരം മത്സരങ്ങളിൽ വളരെ ശക്തരാണെന്ന മുന്നറിയിപ്പും റോഡ്രിഗസ് നൽകി.

"ഇത്തരം ഗെയിമുകളിൽ റയൽ മാഡ്രിഡ് വളരെ ശക്തരാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും നമ്മളത് കണ്ടതാണ്," നിലവിൽ അൽ-റയ്യാൻ വേണ്ടി കളിക്കുന്ന റോഡ്രിഗസ് പറഞ്ഞു.

റയൽ മാഡ്രിഡിന് വേണ്ടി നാല് സീസണുകളിൽ ബൂട്ടണിഞ്ഞ റോഡ്രിഗസ്, സ്പാനിഷ് ക്ലബിനോടുള്ള തന്റെ ഇഷ്ടവും അഭിമുഖത്തിനിടെ വെളിപ്പെടുത്തി. "ഇത് കഠിനമായിരിക്കും. റയൽ മാഡ്രിഡിൽ എനിക്ക് മുൻ സഹതാരങ്ങളുണ്ട്. എനിക്ക് ക്ലബ്ബിനെ (റയലിനെ) ഒരുപാട് ഇഷ്ടമാണ്. അവർക്ക് ഇത്തരം മത്സരങ്ങളിൽ ഒരുപാട് ചരിത്രമുണ്ട്, പക്ഷെ ലിവർപൂളിന് മികച്ച മത്സരം കളിക്കാനാകും," താരം കൂട്ടിച്ചേർത്തു.

മെയ് 29ന് ഇന്ത്യൻ സമയം 12:30amന് പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ വെച്ചാണ് ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കലാശപ്പോരാട്ടം.


facebooktwitterreddit