Football in Malayalam

ലയണൽ മെസ്സി പിഎസ്‌ജിയിലേക്ക് ചേക്കേറിയാൽ എല്ലാ കിരീടങ്ങളും അവർക്കു നൽകുകയാണ് നല്ലതെന്ന് ഹമെസ് റോഡ്രിഗസ്

Sreejith N
Argentina v Colombia: Group B - Copa America Brazil 2019
Argentina v Colombia: Group B - Copa America Brazil 2019 / Wagner Meier/Getty Images
facebooktwitterreddit

ബാഴ്‌സലോണ വിടുന്ന ലയണൽ മെസ്സി പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് എവർട്ടൻ താരമായ ഹമേസ് റോഡ്രിഗസ്. മെസ്സി കൂടിയെത്തിയാൽ കൂടുതൽ കരുത്തരാകുന്ന പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗ് സ്വന്തം ലീഗു പോലെ ആകുമെന്നും എല്ലാ കിരീടങ്ങളും അവർക്കു തന്നെ ലഭിക്കുമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മെസ്സിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്ന് പിഎസ്‌ജിയാണ്.

"മെസ്സി പിഎസ്‌ജിയിലേക്ക് പോവുകയാണെങ്കിൽ അവർ ഫ്രാൻസിൽ വേറെ ഒരു തലത്തിലേക്കെത്തും. അവർക്ക് എല്ലാ കിരീടങ്ങളും ഇപ്പോൾ തന്നെ നൽകാം. ഇംഗ്ലണ്ടിൽ ആർക്കും താരത്തിന്റെ പ്രതിഫലം നൽകാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ചിലപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞേക്കാം," റോഡ്രിഗസ് ട്വിച്ചിൽ പറഞ്ഞു.

ബാഴ്‌സയിൽ അഗ്യൂറോയുടെ സാഹചര്യം തന്റേതിനു സമാനമാണെന്നും റോഡ്രിഗസ് അഭിപ്രായപ്പെട്ടു. "അഗ്യൂറോ ബാഴ്‌സയിലേക്ക് ചേക്കേറിയപ്പോൾ മെസി ക്ലബ് വിടുകയാണ്. അവർ കൂട്ടാളികളായിരുന്നു. എന്നാൽ ഫുട്ബോൾ അങ്ങിനെയാണ്. എനിക്കും അതു തന്നെയാണ് സംഭവിച്ചത്. ഞാൻ എവെർട്ടണിലേക്ക് വന്നത് കാർലോ ആൻസലോട്ടി ഉള്ളതു കൊണ്ടാണ്. എന്നിട്ടിപ്പോൾ നോക്കൂ," താരം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit