ഓരോ ആഴ്ചയും താരം മെച്ചപ്പെടുന്നു; ജേഡൻ സാഞ്ചോക്ക് പ്രശംസയുമായി പ്രമുഖർ

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടുവെങ്കിലും യുവതാരം ജേഡന്‍ സാഞ്ചോയെ പുകഴ്ത്തി പ്രമുഖര്‍ രംഗത്ത്. 4-1ന് യുണൈറ്റഡ് പരാജയപ്പെട്ട മത്സരത്തില്‍ ആശ്വാസഗോള്‍ സാഞ്ചോയുടെ വകയായിരുന്നു. പോള്‍ പോഗ്ബയുടെ പാസില്‍ നിന്നായിരുന്നു സാഞ്ചോ മികച്ചൊരു ഗോള്‍ സ്വന്തമാക്കിയത്.
സിറ്റിക്കെതിരേയുള്ള മത്സരത്തിന് ശേഷമാണ് വിവിധയാളുകള്‍ സാഞ്ചോയെ പുകഴ്ത്തി രംഗത്തെത്തിയത്."മികച്ച ഗോളായിരുന്നു ജേഡന്‍ സാഞ്ചോയുടേത്, ഓരോ ആഴ്ചയും താരം മെച്ചപ്പെടുന്നു," ഗാരി ലിനേക്കര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ സാഞ്ചോയ്ക്കൊപ്പം കളിച്ച ബെല്ലിംഗ്ഹാമും സാഞ്ചോയെ പ്രശംസിച്ച് രംഗത്തെത്തിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
"ജെഎസ്, ബിഗ് ഗെയിം പ്ലെയര്‍," എന്നാണ് ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ ട്വീറ്റ് ചെയ്തത്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത അരാധകനും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായി ഉസൈന്‍ ബോള്‍ട്ടും സാഞ്ചോയെ പ്രശംസിച്ച് രംഗത്തെത്തി.
ഈ സീസണിലായിരുന്നു സാഞ്ചോ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ട് വിട്ട് യുണൈറ്റഡിലെത്തിയത്. എന്നാൽ, തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബുദ്ധിമുട്ടിയിരുന്നു താരം, ഫോം വീണ്ടെടുക്കുന്നതിന് സൂചനകളാണ് ഇപ്പോൾ നൽകുന്നത്.
അവസാനമായി കളിച്ച രണ്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ സാഞ്ചോ, യുണൈറ്റഡിനായി 31 മത്സരങ്ങളിലാണ്ഇത് വരെ ബൂട്ടണിഞ്ഞിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.