മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തില്‍ ആരാധകരോട് ക്ഷമാപണവുമായി സാഞ്ചോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനത്തില്‍ ആരാധരോട് ക്ഷമാപണവുമായി യുവതാരം ജേഡന്‍ സാഞ്ചോ. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ 4-1 എന്ന സ്‌കോറിന് മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്ഷമാപണവുമായി സാഞ്ചോ രംഗത്തെത്തിയത്. സാഞ്ചോയിലൂടെ ഒരു ഗോൾ നേടിയെങ്കിലും, മത്സരത്തില്‍ യുണൈറ്റഡ് പൂര്‍ണ പരാജയമായിരുന്നു.
"ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഇതുപോരാ, നമ്മള്‍ കളിക്കാരായി സ്വയം കാണുകയും കാര്യങ്ങള്‍ ശരിയാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും വേണം. ഞ്ഞങ്ങള്‍ പോരാട്ടം തുടരും," സാഞ്ചോ ട്വിറ്ററില്‍ കുറിച്ചു.
Apologies to the fans… It’s not good enough. We have to look ourselves as players and work hard to make things right. We will keep on fighting. ? pic.twitter.com/Da4F5HBb6Y
— Jadon Sancho (@Sanchooo10) March 7, 2022
പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനെതിരെയുള്ള മത്സരത്തില്‍ സമനിലകൊണ്ട് തൃപ്തിപ്പെട്ട യുണൈറ്റഡ്, സിറ്റിക്കെതിരേ നാണംകെട്ട തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് യുണൈറ്റഡിന് ഇനി ആദ്യ നാലിലെത്തി ചാംപ്യന്‍സ് ലീഗ് യോഗ്യത നേടുക എന്നത് കനത്ത വെല്ലുവിളിയാകും. നിലവിൽ 28 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള യുണൈറ്റഡ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
അതേ സമയം, ഈ സീസണിലായിരുന്നു ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ട് വിട്ട് സാഞ്ചോ യുണൈറ്റഡിനൊപ്പം ചേര്‍ന്നത്. തുടക്കത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും, അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോള്‍ സ്വന്തമാക്കിയതിലൂടെ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകൾ സാഞ്ചോ നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.