Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നുവെന്ന് ജാക്ക് ഗ്രീലിഷ്

Sreejith N
Manchester City v Crystal Palace - Premier League
Manchester City v Crystal Palace - Premier League / Naomi Baker/GettyImages
facebooktwitterreddit

2020ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നുവെന്ന് മാഞ്ചസ്റ്റർ സിറ്റി താരം ജാക്ക് ഗ്രീലിഷ്. ആസ്റ്റൺ വില്ലക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന സമയത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വന്നതെങ്കിലും ഒടുവിൽ വില്ലയുമായി പുതിയ കരാറൊപ്പിടാനുള്ള തീരുമാനമാണ് താൻ എടുത്തതെന്ന് താരം വ്യക്തമാക്കി.

ദി ടെലെഗ്രാഫിനോട് സംസാരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ എത്രത്തോളം മുന്നോട്ടു പോയിരുന്നു എന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ജാക്ക് ഗ്രീലിഷ്. "മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ ഞാൻ എത്തിയിരുന്നു. എന്നാൽ അവസാനം അതൊന്നും സംഭവിച്ചില്ല."

"ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ശനിയാഴ്‌ച ഒരു ലീഗ് മത്സരം ഞങ്ങൾ കളിച്ചിരുന്നു, അതിനു ശേഷം ബർട്ടനെതിരെ ഒരു ലീഗ് മത്സരമുണ്ടായിരുന്നു, ഞാനതിൽ കളിക്കേണ്ടിയിരുന്നില്ല. എന്നാൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിനു ശേഷം ഞാൻ പർസ്ലോയോടും എന്റെ ഏജന്റിനോടും ഞാൻ ക്ലബ് വിടുന്നില്ലെന്നും പുതിയ കരാർ ഒപ്പിടാൻ പോവുകയാണെന്നും പറഞ്ഞു."

"ചൊവ്വാഴ്‌ച ഞാനെന്റെ നായയോടൊപ്പം പോയി, പുതിയ കരാർ ഒപ്പിട്ടു, ആ ദിവസം തന്നെ ടീമിനായി കളിക്കുകയും ചെയ്‌തു. ഞങ്ങളൊരു ഉടമ്പടി അംഗീകരിച്ച് ഏതെങ്കിലും ടീം അവിടെ എത്തിയാൽ അതൊരു വിജയമായിരിക്കും എന്നു കരുതി. അതിനു ശേഷം ഞാൻ അവിശ്വസനീയമായൊരു സീസൺ കളിക്കുകയും വില്ലക്ക് 100 മില്യൺ പൗണ്ട് ലഭിക്കുകയും ചെയ്‌തു," ഗ്രീലിഷ് പറഞ്ഞു.

കരിയറിൽ ഒരിക്കലാണ് ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കുകയെന്നും അതപ്പോൾ തന്നെ മുതലെടുക്കണം എന്നുമാണ് ചെറുപ്പം മുതൽ കളിച്ച ആസ്റ്റൺ വില്ലയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള തന്റെ ചുവടുമാറ്റത്തെപ്പറ്റി ഗ്രീലിഷ് പറഞ്ഞത്. സിറ്റിയിലെത്തിയതിനു ശേഷമുള്ള കാര്യങ്ങൾ കരുതിയതിലും ദുഷ്‌കരമായിരുന്നുവെന്നു പറഞ്ഞ താരം ഇനിയും കൂടുതൽ ടീമിനു വേണ്ടി നൽകാനുണ്ടെന്നും വ്യക്തമാക്കി.


facebooktwitterreddit