"ഞങ്ങൾ അവസാനം വരെയും പൊരുതും"- തോൽവിയിലും പൂർണ ആത്മവിശ്വാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ


ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് തോൽവി നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും ആശങ്കയിലാണെങ്കിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. അവസാനം വരെയും ടീം പൊരുതുമെന്ന് മത്സരത്തിനു ശേഷം അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിച്ച ഹൈദരാബാദ് പ്ലേ ഓഫിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.
"പ്ലേ ഓഫിലെത്തുക ബുദ്ധിമുട്ടുള്ള കാര്യമേയല്ല. പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ടും ഞങ്ങൾ മികച്ച പ്രകടനം നടത്തി. അതൊരു ഒഴികഴിവല്ല. യുവതാരങ്ങൾക്ക് ഐഎസ്എല്ലിന്റെ കരുത്തും ടേബിൾ ടോപ്പേഴ്സിനെതിരെ കളിക്കുന്നതിനിന്റെ അനുഭവവും ഞങ്ങൾക്ക് മനസിലാക്കി നൽകണമായിരുന്നു."
Kerala Blasters will come back stronger, vows boss Ivan Vukomanovic ?
— GOAL India (@Goal_India) February 23, 2022
? Watch: https://t.co/mGCGBhFa9L #ISL #HFCKBFC #KBFC pic.twitter.com/jzLEeCxaxM
"മൂന്നു ദിവസത്തിനകം വരുന്ന അടുത്ത മത്സരത്തിനായി ഞങ്ങൾ തയ്യാറെടുപ്പുകൾ തുടരണം. ഇനിയും മൂന്നു മത്സരങ്ങൾ ബാക്കി കിടക്കുന്നുണ്ട്, ടേബിളിൽ ഒന്നാം സ്ഥാനത്തു വരാൻ ഞങ്ങൾ ശ്രമിക്കുകയും അതിനായി അവസാനം വരെയും പൊരുതുകയും ചെയ്യും." മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കേ വുകോമനോവിച്ച് പറഞ്ഞു.
ഐഎസ്എൽ മത്സരങ്ങളുടെ ഷെഡ്യൂളിനെ വുകോമനോവിച്ച് വിമർശിക്കുകയും ചെയ്തു. പതിനൊന്നു ടീമുകൾ കളിക്കുന്ന ടൂർണ്ണമെന്റിൽ ചില ടീമുകൾ ഇപ്പോൾ 18 മത്സരങ്ങൾ കളിച്ചപ്പോൾ ചില ടീമുകൾ പതിനാറു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവസാനം വരെ പൊരുതുമെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കിയ വുകോമനോവിച്ച് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടാവരുതെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
നിലവിൽ പതിനേഴു മത്സരങ്ങൾ പൂർത്തിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തു നിൽക്കുന്നത്. അടുത്ത മത്സരങ്ങളിൽ ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി, എഫ്സി ഗോവ എന്നീ ടീമുകളെയാണ് ബ്ലാസ്റ്റേഴ്സിനു നേരിടാനുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.