നിരാശപ്പെടാതിരിക്കൂ; ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് സാധ്യതയുണ്ട്; ഇവാൻ വുകമനോവിച്ച്

ബംഗളൂരു എഫ്.സിക്കെതിരേയുള്ള തോല്‍വിയില്‍ നിരാശരാകേണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമനോവിച്ച്. ബംഗളൂരു എഫ്.സിക്കെതിരേയുള്ള മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വുകമനോവിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
"ഇത് ഫുട്ബോളില്‍ സംഭവിക്കുന്നതാണ്. നിങ്ങള്‍ ഏറ്റവും മികച്ച നിലയില്‍ നില്ക്കുമ്പോള് മത്സരങ്ങള്‍ തോല്ക്കുമ്പോഴുണ്ടാവുന്ന അനുഭവം ഒരുപോലെ അല്ല. അവസാന രണ്ടാഴ്ച സംഭവിച്ചതോര്‍ക്കുമ്പോള്‍, ആവേശത്തോടെയും അര്‍പ്പണ ബോധത്തോടെയുമാണ് ഈ കുട്ടികൾ കളിച്ചതെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു," വുകമനോവിച്ച് പറഞ്ഞു.
"ഇത്തരത്തിലുള്ള ഒരു മത്സരം തോറ്റെങ്കിലും, ഞങ്ങൾ ഖേദിക്കാതെ ഇരിക്കേണ്ടതുണ്ട്. കാരണം ഇന്ന് ഞങ്ങൾ കളിച്ച രീതി, പോരാടാനും, പോയിന്റുകൾ നേടാനും ആഗ്രഹിച്ചുള്ളതായിരുന്നു. അങ്ങനെ തുടരേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ നാലിലെത്തി പ്ലേ ഓഫിലെത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി, അതിനായി തുടര്‍ന്നുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
"സീസൺ ആരംഭിച്ചത് മുതൽ ആദ്യ നാലിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ഞങ്ങളുള്ള സാഹചര്യങ്ങളിൽ നിന്ന് കൊണ്ട്, ആദ്യ നാലിലെത്താനുള്ള അവസരം ഞങ്ങൾക്ക് ഉണ്ട്. ഞങ്ങളുടെ ക്യാമ്പിൽ കോവിഡ് വ്യാപിക്കുന്നതിന് മുൻപ് ലീഗിൽ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ചത് ഞങ്ങളായിരുന്നെന്ന് ഞാൻ കരുതുന്നു. പോയിന്റുകൾ നഷ്ടപ്പെടുത്തുമ്പോൾ നിങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുണ്ട്. ഇപ്പോൾ നമ്മൾ ഇനിയും മുന്നോട്ട് പോവുകയും, പോസിറ്റീവായി തുടരുകയും വേണം."
ഐ.എസ്.എല്ലില്‍ തോല്‍വി അറിയാതെയുള്ള പത്ത് മത്സരത്തിന് ശേഷം ഇന്നലെയായിരുന്നു ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടത്. കൊവിഡ് കാരണം താരങ്ങളിലധിക പേരും നിരീക്ഷണത്തിലായിരുന്നു.
അതിനെ തുടര്‍ന്ന് പൂര്‍ണ ഫിറ്റ്നസ് ഇല്ലാതെയായിരുന്നു പല താരങ്ങളും കളത്തിലിറങ്ങിയത്. താരങ്ങള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്നും ബംഗളൂരുവിനെതിരേയുള്ള മത്സരം കാര്യമാക്കി എടുക്കുന്നില്ലെന്നും മത്സരത്തിന് മുന്‍പ് തന്നെ പരിശീലകന് വ്യകമാക്കിയിരുന്നു. 56ാം മിനുട്ടില്‍ റോഷന് സിങ് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു ബംഗളൂരു എഫ്.സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഫെബ്രുവരി നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.