Football in Malayalam

ജംഷഡ്പുരിനെതിരേയുള്ള മത്സരത്തില്‍ 'എളിമയോടെ' നില്‍ക്കണം, ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് പരിശീലകന്റെ നിര്‍ദേശം

Haroon Rasheed
Kerala Blasters coach Ivan Vukomanovic
Kerala Blasters coach Ivan Vukomanovic / Indian Super League
facebooktwitterreddit

ഏതാനും മത്സരങ്ങള്‍ ജയിച്ചെന്ന് കരുതി അഹങ്കരിക്കരുതെന്നും ജംഷഡ്പുരിനെതിരേയുള്ള മത്സരത്തില്‍ എളിമയോടെ നില്‍ക്കണെന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് താരങ്ങളോട് ആവശ്യപ്പെട്ടു '

"ഓരോ കളിയും ബുദ്ധിമുട്ടുള്ളതും വ്യത്യസ്തവുമാണ്. ഐ.എസ്.എല്ലില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാം," ജംഷെഡ്പൂരിന് എതിരായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി വുകമനോവിച്ച് പറഞ്ഞു.

"നമ്മള്‍ ഉയരത്തില്‍ എത്തിയാല്‍ നമുക്ക് സന്തോഷമേയുള്ളൂ, പക്ഷേ നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് മറക്കാന്‍ കഴിയില്ല, മുന്‍ വര്‍ഷത്തെ ഫലങ്ങള്‍, നമ്മുടെ പോയിന്റുകള്‍ ഒന്നും മറക്കാന്‍ പാടില്ല. നമ്മൾ എളിമയുള്ളവരായും തുടരുകയും, പോയിന്റുകൾ നേടുകയും വേണം," വുകമനോവിച്ച് കൂട്ടിച്ചേർത്തു.

അതേ സമയം, ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പുര്‍ എഫ്.സിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്ൽ പോയിന്റ് പട്ടികയില്‍ താത്കാലികമായെങ്കിലും ഒന്നാം സ്ഥാനത്തെത്താന്‍ കഴിയും.

നിലവില്‍ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്കൊപ്പം 15 പോയിന്റാകും. പിന്നീട് ഗോള്‍ ശരാശരികൂടി പരിശോധിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയെ മറികടക്കാന്‍ സാധിക്കും.

"എല്ലാ ടീമിന്റെയും ലക്ഷ്യം ഉയര്‍ന്ന സ്ഥാനമാണ്, പക്ഷെ ഈ സീസണില്‍ നമ്മള്‍ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നിലവില്‍ ടീമിന് നല്ല ആത്മവിശ്വാസവും മികച്ച ഒത്തിണക്കവുമുണ്ട്,"പരിശീലകന്‍ കൂട്ടിച്ചേര്‍ച്ചു.

ഐ.എസ്.എല്ലില്‍ അവസാനമായി കളിച്ച രണ്ട് മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയം സ്വന്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തില്‍ ജംഷഡ്പുരിനെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ്.സിയെയും എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട തുരത്തിവിട്ടത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit