അർജന്റീനക്കെതിരായ മത്സരത്തിനുള്ള ഇറ്റലിയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു


അർജന്റീനക്കെതിരായ ഫൈനലിസമ, യുവേഫ നാഷൻസ് ലീഗ് എന്നിവക്കുള്ള ഇറ്റലി സ്ക്വാഡിനെ പരിശീലകൻ റോബർട്ടോ മാൻസിനി പ്രഖ്യാപിച്ചു. ടീമിലെ പ്രധാന സ്ട്രൈക്കറായ സിറോ ഇമ്മൊബൈലും വിങ്ങറായ ഫെഡറിക്കോ കിയെസയും മത്സരത്തിനുള്ള സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം യൂറോ കപ്പിനിടെ പരിക്കേറ്റു പുറത്തായ ലിയനാർഡോ സ്പിനോസോള സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
ഫൈനലിസമ അടക്കം പതിനഞ്ചു ദിവസത്തെ ഇടവേളയിൽ അഞ്ചു മത്സരങ്ങളാണ് ഇറ്റലി കളിക്കേണ്ടത്. ജൂൺ ഒന്നിനാണ് കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മിലുള്ള മത്സരം. അതിനു ശേഷം നാഷൻസ് ലീഗിൽ ജർമനി, ഇംഗ്ലണ്ട്, ഹങ്കറി എന്നീ ടീമുകൾക്കെതിരെ നാല് മത്സരവും ഇറ്റലി കളിക്കും. കഴിഞ്ഞ സീസണിൽ നേഷൻസ് ലീഗിൽ അവസാന നാലിൽ എത്തിയ ഇറ്റലി ഇത്തവണ പ്രകടനം മെച്ചപ്പെടുത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ്.
#Nazionale ??
— Nazionale Italiana ⭐️⭐️⭐️⭐️ (@Azzurri) May 23, 2022
Gli #Azzurri convocati da #Mancini per le gare di giugno
vs ???????????????
Il programma ?? https://t.co/rftrN2jt3Y
Venerdì il raduno in vista della ‘Finalissima’ con l’#Argentina e dei primi 4 match della UEFA #NationsLeague#VivoAzzurro pic.twitter.com/WtA3sII7aN
ഇറ്റലി സ്ക്വാഡ്:
ഗോൾകീപ്പർ: അലിസിയോ ക്രാഗ്നോ (കാഗ്ലിയാരി), ജിയാൻലൂയിജി ഡോണറുമ്മ (പിഎസ്ജി), അലക്സ് മീററ്റ് (നാപ്പോളി), സാൽവത്തോർ സിരിഗു (ജെനോവ)
പ്രതിരോധനിര: ഫ്രാൻസിസ്കോ അസെർബി (ലാസിയോ), അലെസാൻഡ്രോ ബസ്റ്റോണി (ഇന്റർ), ക്രിസ്റ്റ്യാനോ ബിരാഗി (ഫിയോറെന്റീന), ലിയനാർഡോ ബൊനുച്ചി (യുവന്റസ്), ഡേവിഡ് കലാബ്രിയ (മിലാൻ), ജോർജിയോ കില്ലിനി (യുവന്റസ്), ജിയോവാനി ഡി ലോറെൻസോ (നാപ്പോളി), ഫെഡറികോ ഡിമാർകോ (ഇന്റർ), എമേഴ്സൺ പാൽമേരി (ലിയോൺ), അലസാൻഡ്രോ ഫ്ലോറൻസി (മിലാൻ), മാനുവൽ ലസാരി (ലാസിയോ), ലൂയിസ് ഫെലിപ്പെ (ലാസിയോ), ജിയാൻലൂക്ക മാൻസിനി (റോമ), ലിയനാർഡോ സ്പിനോസോള (റോമ)
മധ്യനിര: നിക്കോള ബാരെല്ല (ഇന്റർ), ബ്രൈൻ ക്രിസ്റ്റന്റെ (റോമ), ഡേവിഡ് ഫ്രാറ്റേസി (സാസുവോള), ജോർജിന്യോ (ചെൽസി), മാനുവൽ ലോകാടെല്ലി (യുവന്റസ്), ലോറെൻസോ പെല്ലെഗ്രിനി (റോമ), മാറ്റിയോ പേസിന (അറ്റലാന്റ), സാൻഡ്രോ ടോണാലി (മിലാൻ), മാർകോ വെറാറ്റി (പിഎസ്ജി)
മുന്നേറ്റനിര: ആന്ദ്രേ ബെലോട്ടി (ടോറിനോ), ഡൊമിനികോ ബെറാർഡി (സാസുവോളോ), ഫെഡറികോ ബെർണാർഡെഷി (യുവന്റസ്), ജിയാൻലൂക്ക കാപ്രറി (വെറോണ), ലോറെൻസോ ഇൻസിനെ (നാപ്പോളി), മോയ്സ് കീൻ (യുവന്റസ്), ആൻഡ്രിയ പിനമോണ്ടി (എമ്പോളി), മാറ്റിയോ പോളിറ്റാനോ (നാപ്പോളി), ജിയാകോമോ റാസ്പദോറി (സാസുവോളോ), മാറ്റിയ സകാഗ്നി (ലാസിയോ), നിക്കോളോ സാനിയോളോ (റോമ)
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.