സഹലിന്റെ ഗോളിൽ ജംഷഡ്പൂർ വീണു, ആദ്യപാദം ബ്ലാസ്റ്റേഴ്സിന്

ഐ.എസ്.എല്ലിന്റെ ആദ്യ പാദ സെമിയില്‍ ജംഷഡ്പൂർ എഫ്.സിക്കെതിരേ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സിന്റെ ജയം ആധികാരികമായിരുന്നു. നിര്‍ണായക മത്സരമായതിനാൽ ഇരു ടീമുകളും പതിയെയായിരുന്നു മത്സരം തുടങ്ങിയത്. പിന്നീട് ശക്തമായ നീക്കങ്ങളിലൂടെ രണ്ടു ടീമുകളും ഗ്രൗണ്ടില്‍ നിറഞ്ഞാടിക്കൊണ്ടിരുന്നു.
38ാം മിനുട്ടിലായിരുന്നു മഞ്ഞപ്പട കാത്തിരുന്ന ഗോള്‍ പിറന്നത്. ജംഷഡ്പുര്‍ എഫ്.സി ഗോള്‍ കീപ്പര്‍ രഹ്നേശിനെ കാഴ്ചക്കാരനാക്കിക്കൊണ്ട് അഡ്രിയാന്‍ ലൂണയുടെ പാസ് ജംഷഡ്പൂർ പ്രതിരോധതാരത്തിന്റെ തലയിൽ തട്ടി തെറിച്ചതു പിടിച്ചെടുത്ത് സഹല്‍ ഹാഫ് വോളി ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സിന് ലീഡ് സ്വന്തമായി. സ്കോര്‍ 1-0.
A ? finish from @sahal_samad, who scored with a brilliant chip shot to give @KeralaBlasters a vital 1️⃣st leg lead! ?⚽#JFCKBFC #HeroISL #LetsFootball #KeralaBlasters #SahalSamad pic.twitter.com/rjrQI2N6Xv
— Indian Super League (@IndSuperLeague) March 11, 2022
സമനില ഗോളിനായി ജംഷഡ്പുര്‍ എഫ്.സി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ലീഡുറപ്പിക്കാന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ശക്തമായ മുന്നേറ്റത്തിലൂടെ ജംഷഡ്പുര്‍ മുന്നേറ്റനിരയില്‍ സമ്മര്‍ദം സൃഷ്ടിച്ചുകൊണ്ടിരുന്നു.
അഡ്രിയാന്‍ ലൂണയുടെ സ്വപ്നതുല്യമായ ഫ്രീ കിക്ക് ഗോളാകാതിരുന്നത് നിരാശയുണര്‍ത്തി. മത്സരത്തിന്റെ 75 മിനുട്ടുവരെയും ഒരു ഗോളിന്റെ ലീഡുമായി നിന്ന ബ്ലാസ്റ്റേഴ്സിന് വേണ്ടി വുകമനോവിച്ചും ഡഗൗട്ടിലിരുന്ന് കളിച്ചു. മൂന്ന് താരങ്ങളെ പിന്‍വലിച്ച് കരുത്തരായ മൂന്ന് താരങ്ങളേയാണ് പരിശീലകന് കളത്തിലിറക്കിയത്. പ്രതിരോധത്തില്‍ നിന്ന് സഞ്ജീവ് സ്റ്റാലിനെ പിന്‍വലിച്ച് സന്ദീപിനെയും മധ്യനിരയില്‍ ആയുശ് അധികാരിയെ പിന്‍വലിച്ച് ജീക്സനെയും മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് മുന്നേറ്റത്തില്‍ നിന്ന് വാസ്കിസനെയും പിന്‍വലിച്ച് ഗിള്ഷനെയും കളത്തിലിറക്കി.
ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് ഇരട്ടിയായി. മത്സരം പുരോഗമിക്കുന്നതിനിടെ സഹലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ താരത്തെ പിന്‍വലിച്ച് വിന്‍സി ബാരറ്റോയെ കളത്തിലിറക്കി. മത്സരം വിജയത്തിലേക്ക് നീങ്ങുമെന്നുറപ്പിക്കാന് ഇഞ്ചുറി ടൈമില്‍ ഒരു മാറ്റംകൂടി വരുത്തി. മുന്നേറ്റത്തില്‍ പെരേര ഡയസിനെ പിന്‍വലിച്ച് പ്രതിരോധത്തില്‍ സിപോവിച്ചിനെ കളത്തിലിറക്കി ജംഷഡ്പുരിന്റെ ഓരോ ശ്രമം ചെറുത്ത് തോല്പിച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ വിളിച്ചപ്പോള്‍ ആനന്ദക്കണ്ണീരുമായിട്ടാണ് മഞ്ഞപ്പട ഗ്രൗണ്ട് വിട്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.