എടികെ മോഹൻ ബഗാൻ താരത്തിന് കോവിഡ്, ഐഎസ്എൽ മത്സരം മാറ്റി വെച്ചു

FBL-IND-ISL-KOLKATA-KERALA
FBL-IND-ISL-KOLKATA-KERALA / SAJJAD HUSSAIN/GettyImages
facebooktwitterreddit

ഇന്ത്യൻ സൂപ്പർലീഗിൽ എടികെ മോഹൻ ബഗാനും ഒഡിഷ എഫ്‌സിയും തമ്മിൽ ഇന്നു രാത്രി നടക്കാനിരുന്ന മത്സരം മാറ്റി വെച്ചു. എടികെ മോഹൻ ബഗാന്റെ ഒരു താരത്തിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് മത്സരം മാറ്റി വെച്ചത്.

പിജെഎൻ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരം മാറ്റി വെച്ച വിവരം എടികെ മോഹൻ ബഗാൻ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു തീയതിയിലേക്ക് സൂപ്പർ ലീഗ് നേതൃത്വം മത്സരം മാറ്റുമെന്നും അവർ വ്യക്തമാക്കി.

ഒരു എടികെ മോഹൻ ബാഗാൻ താരത്തിന് കോവിഡ് ബാധ കണ്ടെത്തിയതിനാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മെഡിക്കൽ ടീമുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും കൊൽക്കത്ത ക്ലബിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒൻപതു മത്സരങ്ങൾ കളിച്ച എടികെ മോഹൻ ബാഗാൻ നിലവിൽ നാലാം സ്ഥാനത്താണ്. അതേസമയം അത്രയും മത്സരങ്ങൾ തന്നെ കളിച്ച ഒഡിഷ എഫ്‌സി ഏഴാം സ്ഥാനത്തു നിൽക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.