അടുത്ത സീസൺ മുതൽ ഐഎസ്എല്ലിലും ഐ-ലീഗിലും പ്രൊമോഷനും റെലഗേഷനും

Indian Super League will have promotion and relegation from next season onwards
Indian Super League will have promotion and relegation from next season onwards / Indian Super League
facebooktwitterreddit

അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രൊമോഷനും റെലഗേഷനും ഉണ്ടാകുമെമെന്ന് റിപ്പോർട്ട്. ഐ-ലീഗ് പ്രതിനിധികളുമായും ഐ-ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായി ഫിഫയിലെയും എഎഫ്‌സിയിലെയും പ്രതിനിധകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൊഹമ്മദൻ എസ്‌സിയുടെ ഇൻവെസ്റ്ററായ ദിപക് കുമാർ സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ഇതോടെ അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രൊമോഷനും റെലഗേഷനും വരും. 2014ൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വരെയും പ്രൊമോഷനോ റെലഗേഷനോ ഉണ്ടായിരുന്നില്ല. അതേ സമയം, ഐ-ലീഗിലും റെലഗേഷനും പ്രൊമോഷനും ഉണ്ടാവുമെന്നും ചർച്ചയിൽ തീരുമാനമായതായി ദിപക് കുമാർ സിംഗ് വെളിപ്പെടുത്തി. ഐ-ലീഗിൽ നിലവിൽ റെലഗേഷൻ മാത്രമാണുള്ളത്. പ്രൊമോഷൻ കൂടി വരുന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കളിക്കാനുള്ള അവസരം ഐ-ലീഗ് ജേതാക്കൾക്ക് ലഭിക്കും.