ഐഎസ്എൽ അതിന്റെ നിലവിലെ രീതിയിൽ കംഫർട്ട് ഫുട്ബോൾ ആണ്; ഇഗോർ സ്റ്റിമാച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് ഐ.എസ്.എല്ലിനെ കുറിച്ച് വാചാലനായത്.
" ഐ.എസ്.എല്‍ അതിന്റെ ഇപ്പോഴത്തെ രീതിയിൽ കംഫര്‍ട്ട് ഫുട്ബോള്‍ ആണ്. താരങ്ങള്‍ക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ട്. അവർ ഒരു കംഫർട്ടിബിൾ ആയ സ്ഥലത്തുമാണ്. ഐ.എസ്.എല്ലില്‍ ഒരു കളിക്കാരന് പാസ് ലഭിക്കുമ്പോള്‍,അടുത്ത നീക്കത്തെ കുറിച്ച് ചിന്തിക്കാന്‍ അവന് മതിയായ സമയമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിങ്ങള്‍ക്ക് ആ സമയം ലഭിക്കില്ല. നിങ്ങള്‍ പെട്ടെന്ന് തീരുമാനമെടുത്ത് മുന്നോട്ട് പോകണം," സ്റ്റിമാച്ച് പറഞ്ഞു.
''ഇന്ത്യന്‍ ടീമിന്റെ ചുമതലയേല്‍ക്കുമ്പോള്‍ എല്ലാവരും നിങ്ങള്‍ ഭാഗ്യവാനാണെന്ന് പറഞ്ഞിരുന്നു. 125 കോടി ജനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ടീമിനെ തിരഞ്ഞെടുക്കാമല്ലോ. എന്നാല്‍ ഇവിടെ എത്തി നോക്കുമ്പോള്‍ എന്റെ മുന്നിലുള്ളത് ആകെ 10 ടീമും 50 കളിക്കാരും. ഈ കളിക്കാരില്‍ ഭൂരിഭാഗം പേര് ഗോള്‍കീപ്പര്‍മാരും പ്രതിരോധ താരങ്ങള്‍, ഡിഫന്‍സീവ് മീഡ്ഫീല്ഡേഴ്സ് എന്നവര്‍ മാത്രമാണ്."
എട്ടാം തിയതി നടക്കുന്ന എ.എഫ്.സി ചാംപ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തില്‍ കൊല്‍ക്കത്തയില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് ഇപ്പോള്‍ ഇഗോര്‍ സ്റ്റിമാച്ച്.