Football in Malayalam

ഐ.എസ്.എല്‍ 2021-22 സെമി ഫൈനൽ ചിത്രം തെളിഞ്ഞു; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ജംഷെഡ്പൂർ എഫ്‌സി

Haroon Rasheed
The league phase has ended, and Jamshedpur FC, Kerala Blasters, ATK Mohun Bagan & Hyderabad have progressed to the ISL 2021-22 semi-finals
The league phase has ended, and Jamshedpur FC, Kerala Blasters, ATK Mohun Bagan & Hyderabad have progressed to the ISL 2021-22 semi-finals / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ഇന്ന് അവസാന ഗ്രൂപ്പ് മത്സരം പൂര്‍ത്തിയായതോടെയാണ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞത്. അവസാന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സി എ.ടി.കെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയതോടെയാണ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ജംഷഡ്പുര്‍ എഫ്.സിയും നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഒരു സെമി ഫൈനൽ പോരാട്ടം. 20 മത്സരത്തില്‍ നിന്ന് 43 പോയിന്റ് നേടിയാണ് ജംഷഡ്പുര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 20 മത്സരത്തില്‍ നിന്ന് 34 പോയിന്റ് നേടിയാണ് ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. ജംഷെഡ്പൂരും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള സെമി ഫൈനൽ ആദ്യ പാദ മത്സരം മാർച്ച് 11ന് ഫത്തോർട സ്റ്റേഡിയത്തിൽ വെച്ചും, രണ്ടാം പാദം മാർച്ച് 15ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചും നടക്കും.

ആറു വര്‍ഷത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ പ്രവേശനം. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സി മൂന്നാം സ്ഥാനത്തുള്ള എ.ടി.കെ മോഹന്‍ ബഗാനുമായി കൊമ്പുകോര്‍ക്കും. അതേ സമയം, എ.ടി.കെ മോഹന്‍ ബഗാനും ഹൈദരാബാദും തമ്മിലുള്ള സെമി ഫൈനൽ ആദ്യ പാദ മത്സരം മാർച്ച് 12നും, രണ്ടാം പാദം മാർച്ച് 16നും ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

മാര്‍ച്ച് 20നാണ് ഫൈനല്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഹൈദരാബാദ് എഫ്.സിയും ജംഷഡ്പുര്‍ എഫ്.സിയും ഐ.എസ്.എല്ലിന്റെ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്.

കഴിഞ്ഞ തവണ സെമി ഫൈനലില്‍ പ്രവേശിച്ച എ.ടി.കെ മോഹന്‍ ബഗാന്‍ മാത്രമാണ് ഇത്തവണ സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളു. കഴിഞ്ഞ വര്‍ഷം സെമി ഫൈനലിന് യോഗ്യത നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവര്‍ നേരത്തെ തന്നെ പുറത്തായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit