Football in Malayalam

എടികെയുടെ വെല്ലുവിളി നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു കളത്തിൽ, ഐഎസ്എൽ ഉദ്ഘാടന മത്സരത്തിലെ സാധ്യത ഇലവൻ അറിയാം

Sreejith N
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/GettyImages
facebooktwitterreddit

ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ ആദ്യ മത്സരത്തിൽ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. നിരവധി മാസങ്ങൾക്കു ശേഷമാണ് ഇന്ത്യൻ ഫുട്ബോളിലെ പ്രധാന ടൂർണമെന്റ് മാമാങ്കം നടക്കാനൊരുങ്ങുന്നത്. ഇന്ന് വൈകുന്നേരം 7.30നാണു മത്സരം ആരംഭിക്കുക.

എഎഫ്‌സി കപ്പിൽ ഉസ്‌ബെക്കിസ്ഥാൻ ക്ലബായ അൽ നസാഫിനോട് എതിരില്ലാത്ത ആറു ഗോളുകളുടെ തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റുന്നതിനു വേണ്ടിയാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബാഗാൻ ഇറങ്ങുന്നത്. അതേസമയം ബ്ലാസ്റ്റേഴ്‌സും തിരിച്ചടികൾ നേരിട്ടാണ് സീസണിനായി ഒരുങ്ങുന്നത്. ഐഎസ്എൽ സീസണു മുന്നോടിയായി നടന്ന ഡ്യൂറണ്ട് കപ്പിൽ ബംഗളൂരു, ഡൽഹി എന്നിവരോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പുറത്തായിരുന്നു.

എടികെ മോഹൻ ബഗാൻ ആയതിനു ശേഷം കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ച രണ്ടു കളികളിലും അവർ വിജയം നേടിയിരുന്നു. അവസാന മത്സരത്തിൽ മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ വിജയം നേടിയത്. അതേസമയം മോഹൻ ബഗാനുമായി കൂടിച്ചേരുന്നതിനു മുൻപുള്ള എടികെയുമായി ബ്ലാസ്റ്റേഴ്‌സ് പന്ത്രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു ടീമുകൾക്കും നാലു ജയവും നാല് സമനിലയുമായിരുന്നു ഫലം.

ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ എടികെ മോഹൻ ബഗാനെതിരെയുള്ള പോരാട്ടം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ കടുപ്പമേറിയ ഒന്നു തന്നെയാണ്. മത്സരത്തിൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നത് കൊൽക്കത്ത ക്ലബിനു തന്നെയാണെങ്കിലും ഈ സീസണിൽ ടീമിലെത്തിച്ച പുതിയ താരങ്ങളുടെ പിൻബലത്തിൽ ഒരു അട്ടിമറി ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വപ്‌നം കാണുന്നുണ്ട്.

എടികെ മോഹൻ ബഗാൻ സാധ്യത ഇലവൻ:

അമരീന്ദർ സിങ് (ഗോൾകീപ്പർ), സുമിത് റാത്തി, കാൽ മാക്ഹ്യുഗ്, പ്രീതം കൊട്ടാൽ, ലെന്നി റോഡ്രിഗസ്, ജോണി കൗകോ, ഹ്യൂഗോ ബൗമാസ്, മൈക്കൽ സൂസൈരാജ്, ലിസ്റ്റൻ കൊളാക്കോ, മൻവീർ സിങ്, ഡേവിഡ് വില്യംസ്.

കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ:

ആൽബിനോ ഗോമസ് (ഗോൾകീപ്പർ), നിഷു കുമാർ, മാർകോ ലെസ്‌കോവിച്ച്, എനെസ് സിപോവിച്ച്, ജെസ്സെൽ കാരനെയ്‌റോ, ഹർമൻജോട് ഖബ്‌റ, ജീക്സൺ സിങ്, സഹൽ അബ്‌ദുൾ സമദ്, അഡ്രിയാൻ ലൂണ, രാഹുൽ കെപി, അൽവാരോ വാസ്‌ക്വസ്.

facebooktwitterreddit