Lionel Messi

ലയണൽ മെസ്സിയെ സ്വന്തമാക്കാനുള്ള  ആഗ്രഹം വെളിപ്പെടുത്തി ഇന്റർ മയാമി

Vaisakh. M
Inter Miami aspire to sign Lionel Messi
Inter Miami aspire to sign Lionel Messi / Masashi Hara/GettyImages
facebooktwitterreddit

ഭാവിയിൽ സൂപ്പർതാരം ലയണൽ മെസ്സിയെ സ്വന്തമാക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഇന്റർ മയാമി സിഇഓയും ഉടമയുമായ ജോർജ് മാസ്.

"ഡേവിഡ് ബെക്കാമും ഞാനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ മയാമിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സൃഷ്ടിക്കുന്ന പ്രോജക്റ്റ് കാരണം മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുട്ബോളിന്റെ ഒരു റഫറൻസ് പോയിന്റാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ഡയാരിയോ സ്പോർട്ടിനോട് മാസ് പറഞ്ഞു.

"ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കുറിച്ച് ഒരാൾ സംസാരിക്കുമ്പോൾ, ലിയോ ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്.

"അമേരിക്കയിൽ ഇന്റർ മയാമി ജേഴ്‌സിയിൽ കളിക്കാനുള്ള സാഹചര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ അതിനായി ആഗ്രഹിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

പിഎസ്‌ജിയുമായി 2023 വരെ കരാറുള്ള മെസി അമേരിക്കൻ ലീഗിലേക്ക് അടുത്തു തന്നെ ചേക്കേറുമെന്ന് ഉറപ്പില്ലെങ്കിലും അത് നടക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും മാസ് കൂട്ടിച്ചേർക്കുന്നു.

"ഉറപ്പുകളൊന്നുമില്ല, ഒരു കരാറും നിലവിലില്ല, പക്ഷേ ഞാൻ വളരെ ശുഭാപ്തിവിശ്വാസമുള്ള ആളാണ്, ഭാവിയിൽ ലിയോ മെസ്സിക്ക് ഞങ്ങളുടെ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മാസ് കൂട്ടിച്ചേർത്തു.

പ്രായം 35ൽ എത്തി നിൽക്കുന്ന മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്ക് വേണ്ടി പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും, സാമാന്യം മികച്ച പ്രകടനം തന്നെയായിരുന്നു താരം പുറത്തെടുത്തത്. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടാനും കഴിഞ്ഞ സീസണിൽ താരത്തിന് സാധിച്ചിരുന്നു.


facebooktwitterreddit