എംഎൽഎസിലേക്ക് ചേക്കേറുകയാണെങ്കിൽ മെസിയെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ ഇന്റർ മിയാമി

Inter Miami Hopes They Can Sign Messi In Future
Inter Miami Hopes They Can Sign Messi In Future / Jun Sato/GettyImages
facebooktwitterreddit

കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ എംഎൽഎസിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയാണെങ്കിൽ ലയണൽ മെസിയെ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയുടെ ചീഫ് ബിസിനസ് ഓഫീസർ സാവിയർ അസെൻസി. നിലവിൽ പിഎസ്‌ജിയിൽ കളിച്ചു കൊണ്ടിരിക്കുന്ന മെസി അവിടുത്തെ കരിയർ അവസാനിച്ചാൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് അസെൻസിയുടെ പ്രതികരണം.

"മെസിയെപ്പോലെയുള്ള താരങ്ങളെ ഞങ്ങൾ സ്വന്തമാക്കുമോ? തീർച്ചയായും, എന്നാൽ ചില ജാഗ്രതകളോടു കൂടി മാത്രം. നിങ്ങൾക്ക് മറ്റൊരു താരത്തെയും മെസിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല, അദ്ദേഹം വ്യത്യസ്‌തനാണ്. അങ്ങിനെ പറയുമ്പോൾ ഞങ്ങൾ തിരയുന്നത് അമേരിക്കൻ ഫുട്ബോളിലെ റഫറൻസ് പോയിന്റാണ്. അതു ചെയ്യുന്നതിനു പ്രധാന കാര്യം കളിക്കാരും അവർക്കെന്ത് ചെയ്യാൻ കഴിയുമെന്നുമാണ്."

"അങ്ങിനെ ചെയ്യാൻ നിങ്ങൾക്ക് ഏറ്റവും മികച്ച താരങ്ങളെ വേണം. അവരെ ടീമിലെത്തിക്കുകയെന്നത് ഞങ്ങളുടെ ആത്മാർത്ഥമായ ആഗ്രഹം കൂടിയാണ്. മെസിയുടെ കാര്യത്തിൽ അദ്ദേഹവും പിന്നെ മറ്റുള്ളവരും എന്നതാണ് ഞങ്ങൾ ചിന്തിക്കുന്നത്." സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡീപോർറ്റീവോയോട് അസെൻസി പറഞ്ഞു.

ബാഴ്‌സലോണയിൽ മുൻപ് ജോലി ചെയ്‌തിട്ടുള്ള അസെൻസി ഇന്റർ മിയാമിയിലേക്ക് ചേക്കേറണമെന്നത് മെസിയുടെ തീരുമാനമാണെന്നും പറഞ്ഞു. മികച്ച താരങ്ങളെ ടീമിന്റെ ഭാഗമാക്കാൻ ഇന്റർ മിയാമി ശ്രമിക്കുമെന്നും മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 വരെയാണ് മെസിയുടെ പിഎസ്‌ജി കരാറുള്ളത്. അതിനു ശേഷം അതൊരു വർഷത്തേക്കു കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയും കരാറിലുണ്ട്. എന്നാൽ മുപ്പത്തിയഞ്ചാം വയസിലും പ്രതിഭക്കു യാതൊരു കുറവും സംഭവിക്കാത്ത താരം കുറച്ചു വർഷങ്ങൾ കൂടി യൂറോപ്പിൽ തുടരാനാണ് സാധ്യത.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.