Football in Malayalam

ഇനിയേസ്റ്റയും ബാഴ്‌സലോണയിലേക്ക്? ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സ്‌പാനിഷ്‌ താരം

Sreejith N
Kawasaki Frontale v Vissel Kobe - J.League Meiji Yasuda J1
Kawasaki Frontale v Vissel Kobe - J.League Meiji Yasuda J1 / Etsuo Hara/GettyImages
facebooktwitterreddit

ബാഴ്‌സലോണ ഇപ്പോഴും തന്റെ വീടാണെന്നും ക്ലബ്ബിലേക്ക് തിരിച്ചു വരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും സ്‌പാനിഷ്‌ ഇതിഹാസതാരമായ ആന്ദ്രെസ് ഇനിയേസ്റ്റ. ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം ബാഴ്‌സയിൽ ചിലവഴിച്ച് നിരവധി ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ഇനിയേസ്റ്റ ട്വിച്ചിൽ ജെറാർഡ് റോമിയോയോട് സംസാരിക്കെയാണ് കാറ്റലൻ ക്ലബ്ബിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.

2018ൽ ബാഴ്‌സലോണയിൽ നിന്നും പടിയിറങ്ങിയ മുപ്പത്തിയെട്ടു വയസുള്ള ഇനിയേസ്റ്റ ഇപ്പോൾ ജാപ്പനീസ് ക്ലബായ വീസൽ കൊബെയിലാണ് കളിക്കുന്നത്. കളിക്കളം വിടാനുള്ള പദ്ധതി ഇപ്പോഴില്ലെന്നു വ്യക്തമാക്കിയ താരം വിരമിച്ചതിനു ശേഷം പരിശീലകനാവാനുള്ള സാധ്യതകളെക്കുറിച്ചും മനസു തുറന്നു.

ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞാൽ അതു വളരെ സന്തോഷമുള്ള കാര്യമായിരിക്കും. ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാറ്റത്തിനു വിധേയമാകുന്ന നിരവധി കാര്യങ്ങൾ ഉള്ളതിനാൽ എന്നതിനാൽ ഭാവിയിൽ എന്താണു സംഭവിക്കയെന്നു പറയാൻ കഴിയില്ല. ബാഴ്‌സലോണ എന്റെ വീടായതിനാൽ തന്നെ അതിനേക്കാൾ സന്തോഷം എനിക്ക് മറ്റെവിടെയും ലഭിക്കില്ല. ഇന്നു ഞാൻ കളിക്കുന്നതിനെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്, അതു മാത്രമാണ് എന്നെ ഭ്രമിപ്പിക്കുന്നത്."

പരിശീലകനാവാനുള്ള സാധ്യതകളെക്കുറിച്ച് താരത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "എല്ലാവരും പറയുന്നതു പോലെ സമയം കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കയാണ്. എന്നാൽ റിട്ടയർ ചെയ്യുമ്പോൾ ഞാൻ എവിടെയായിരിക്കും എന്നെനിക്കറിയില്ല. ഒരു പരിശീലകനാവാനാണോ അതോ സ്പോർട്ടിങ് ഡയറക്ടർ ആവാനാണോ താല്പര്യമെന്ന ചിന്ത പലപ്പോഴും എന്നിൽ വന്നിട്ടുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ടെനിക്ക് നിൽക്കണം." ഇനിയേസ്റ്റ വ്യക്തമാക്കി.

വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് നിലവിൽ വളരെ കുറഞ്ഞ പ്രതിഫലം മാത്രമേ നൽകാൻ കഴിയൂ എന്നതിനാൽ ഇനിയേസ്റ്റ ക്ലബ്ബിലേക്ക് കളിക്കാൻ എത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. മെസി, ഇനിയേസ്റ്റ എന്നിവർ ബാഴ്‌സയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഫുട്ബോളിൽ എന്തു സംഭവിക്കുമെന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന ലപോർട്ടയുടെ മറുപടിയും ഇതിനൊപ്പം ചേർത്തു വെക്കാം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit