കോവിഡ് കേസുകൾ ഉയരുന്നതിൽ ക്ലബുകൾക്കും താരങ്ങൾക്കും ആശങ്ക, ഐഎസ്എൽ സംബന്ധിച്ച് സുപ്രധാന തീരുമാനം ഇന്നുണ്ടായേക്കും


ഐഎസ്എൽ ക്ലബുകളുടെ താരങ്ങൾക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് അടിയന്തിര യോഗം ചേരാനിരിക്കുന്നു. കോവിഡ് വ്യാപനം ടൂർണമെന്റിൽ ശക്തമായതിനെ തുടർന്ന് ക്ലബുകൾക്കും കളിക്കാർക്കുമുള്ള ആശങ്ക പരിഹരിക്കാനും ലീഗിന്റെ മുന്നോട്ടുപോക്കിനെ സംബന്ധിച്ച് തീരുമാനം എടുക്കാനുമാണ് യോഗം ചേരുന്നത്.
ബയോ-സെക്യൂർ ബബിളിൽ മൂന്നു പേർക്ക് കോവിഡ് പോസിറ്റിവ് കണ്ടെത്തിയതിനു ശേഷമാണ് ഒഡിഷ എഫ്സി കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിട്ടത്. അതേസമയം എഫ്സി ഗോവയിലെ എട്ടു താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മത്സരം മാറ്റിവെക്കണമെന്ന അവരുടെ ആവശ്യം ലീഗ് നേതൃത്വം നിരാകരിക്കുകയും ചെയ്തു.
ISL: Clubs, players feel uneasy with rising Covid-19 cases, League to discuss ‘urgent’ matters today https://t.co/k8slYysoIE
— TOI Goa (@TOIGoaNews) January 15, 2022
അതേസമയം ബംഗളൂരുവുമായി നടക്കാനിരുന്ന എടികെ മോഹൻ ബഗാന്റെ മത്സരം മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒഡിഷ എഫ്സിയുമായി നടക്കാനിരുന്ന എടികെയുടെ മത്സരവും മാറ്റി വെക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് എഫ്സി ഗോവ താരമായ എഡു ബേഡിയ എടികെ മോഹൻ ബഗാന് മാത്രം ലഭിക്കുന്ന ഈ ആനുകൂല്യത്തെ വിമർശിച്ച് രംഗത്തു വരികയും ചെയ്യുകയുണ്ടായി.
എന്നാൽ നിലവിൽ ഏറ്റവുമധികം കോവിഡ് കേസുകൾ കൊൽക്കത്ത ക്ലബിലാണുള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ഒഫിഷ്യൽസിനും സ്റ്റാഫുകൾക്കും മെഡിക്കൽ ടീമിനും ക്ലബിലെ നാല് ഡ്രൈവർമാർക്കും കോവിഡ് പോസിറ്റിവാണെന്ന സൂചനകളുണ്ട്. ജനുവരി എട്ടു മുതൽ ടീം ഐസൊലേഷനിലുമാണ്.
ബയോ ബബിളിനെ അവതാളത്തിലാക്കി കോവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ മത്സരങ്ങളെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതേസമയം ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിൽ നടക്കാനിരിക്കുന്ന മത്സരം നടക്കാനിരിക്കുന്ന മത്സരം മാറ്റി വെക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.