Football in Malayalam

സഹൽ പുറത്ത്, ഏഴു പുതിയ താരങ്ങളുമായി സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Sreejith N
Indian Squad For Belarus, Bahrain Friendlies
Indian Squad For Belarus, Bahrain Friendlies / Pakawich Damrongkiattisak/GettyImages
facebooktwitterreddit

ബെലാറസ്‌, ബഹ്‌റൈൻ എന്നിവർക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇരുപത്തിയഞ്ചംഗ ടീമിനെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. ഏഴു പുതുമുഖ താരങ്ങൾക്ക് അവസരം കൊടുത്ത ടീമിൽ നിന്നും പരിക്കേറ്റ സഹൽ അബ്ദുൾ സമദ് പുറത്തായി. മാർച്ച് 23, 26 തീയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രഭ്സുഖാൻ ഗിൽ, ഹോർമിപാം റൂയ്വാ, ബംഗളൂരുവിന്റെ റോഷൻ സിങ്, ഡാനിഷ് ഫാറൂഖ്, ഹൈദരാബാദ് എഫ്‌സിയുടെ അനികേത് ജാദവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈർ, എഫ്‌സി ഗോവയുടെ അൻവർ അലി എന്നിവരാണ് ടീമിലിടം നേടിയ പുതിയ താരങ്ങൾ.

സാഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സുരേഷ് സിങ്, ഫാറൂഖ് ചൗധരി എന്നിവർക്കു പുറമെ സഹൽ, ഛേത്രി എന്നിവരും പരിക്കു മൂലം ഇന്ത്യൻ ടീമിന് പുറത്തായപ്പോൾ സാഫ് ചാമ്പ്യൻഷിപ്പിന് ഇല്ലാതിരുന്ന സന്ദേശ് ജിങ്കൻ ടീമിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. സീനിയർ താരങ്ങളായ ഗുർപ്രീത് സിങ്, പ്രീതം കോട്ടൽഎന്നിവരും സ്ഥിരം സാന്നിധ്യങ്ങളായ ലിസ്റ്റൻ കൊളാക്കോ, ബിപിൻ സിങ് എന്നിവരും ടീമിനൊപ്പമുണ്ട്.

റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന എതിരാളികളെയാണ് ഇന്ത്യക്കു മത്സരത്തിൽ നേരിടേണ്ടത്. ഇന്ത്യ 104ആം സ്ഥാനത്തുള്ളപ്പോൾ ബഹ്‌റൈൻ 91ആം സ്ഥാനത്തും ബെലാറസ് 94ആം സ്ഥാനത്തുമാണ്. യുവേഫ മെമ്പർ അസോസിയേഷനിലുള്ള ഒരു രാജ്യത്തിനെതിരെ ഇന്ത്യ 2012നു ശേഷം ആദ്യമായാണ് ഒരു മത്സരം കളിക്കാൻ തയ്യാറെടുക്കുന്നത്.

ഇന്ത്യൻ സ്‌ക്വാഡ്:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, പ്രഭ്സുഖൻ ഗിൽ.

പ്രതിരോധനിര: പ്രീതം കൊട്ടാൽ, സെറിട്ടൺ ഫെർണാണ്ടസ്, രാഹുൽ ബേക്കേ, ഹോർമിപാം റയ്‌വാ, ചിൻഗ്ലെൻസേന സിംഗ്, സന്ദേശ് ജിങ്കൻ, റോഷൻ സിങ്, ആകാശ് മിശ്ര, സുബാഷിഷ് ബോസ്, അൻവർ അലി.

മധ്യനിര: പ്രണോയ് ഹോൾഡർ, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് താപ, യാസിർ മുഹമ്മദ്, ബിപിൻ സിങ്, ജീക്സൺ സിങ്, സുഹൈർ വിപി, അനികേത് ജാദവ്, ഡാനിഷ് ഫാറൂഖ്.

മുന്നേറ്റനിര: മൻവീർ സിങ്, റഹിം അലി, ലിസ്റ്റൻ കൊളാക്കോ

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit