Indian Football

ഇന്ത്യ vs കംബോഡിയ: മത്സരസമയം, ടെലികാസ്റ്റ് വിവരങ്ങൾ, സാധ്യത ഇലവൻ അറിയാം

Sreejith N
India Vs Cambodia Time, Venue, Telecast Details, Possible Eleven
India Vs Cambodia Time, Venue, Telecast Details, Possible Eleven /
facebooktwitterreddit

എഎഫ്‌സി ഏഷ്യൻ കപ്പ് 2023ന്റെ അവസാന ഘട്ട യോഗ്യത മത്സരങ്ങളിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. റാങ്കിങ്ങിൽ തങ്ങളേക്കാൾ താഴെയുള്ള കംബോഡിയ, അഫ്‌ഗാനിസ്ഥാൻ, ഹോങ്‌കോങ് എന്നീ ടീമുകളെയാണ് യോഗ്യത ഗ്രൂപ്പിൽ നേരിടേണ്ടി വരുന്നത് എന്നതിനാൽ തന്നെ മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ ഇന്ത്യൻ ടീമിനുണ്ട്.

ജൂൺ എട്ടു മുതൽ പതിനാലു വരെയുള്ള തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കു വേണ്ടി ഇന്ത്യൻ ടീം കൊൽക്കത്തയിൽ പരിശീലനം നടത്തുകയായിരുന്നു. ബഹ്‌റൈൻ, ബെലാറസ്, ജോർദാൻ എന്നിവർക്കെതിരെ നടന്ന കഴിഞ്ഞ മൂന്നു സൗഹൃദ മത്സരങ്ങളിൽ തോൽവി വഴങ്ങിയെങ്കിലും തങ്ങളേക്കാൾ ദുർബലരായ എതിരാളികൾക്കെതിരെ വിജയം നേടാമെന്നു തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കംബോഡിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.

ഇന്ത്യ vs കംബോഡിയ സമയവും തീയതിയും വേദിയും:

ജൂൺ 8, 2022, ബുധനാഴ്‌ച ഇന്ത്യൻ സമയം രാത്രി 8.30നു കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും കംബോഡിയയും തമ്മിൽ ഏറ്റു മുട്ടുന്നത്.

ഇന്ത്യ vs കംബോഡിയ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ്:

സ്റ്റാർ സ്പോർട്ട്സ് നെറ്റ്‌വർക്കാണ് മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്ട്സ് 3 ചാനലിൽ മത്സരങ്ങൾ കാണാൻ കഴിയും. ഇതിനു പുറമെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ, ജിയോ ടിവി എന്നീ ആപ്പുകളിലൂടെയും മത്സരം വീക്ഷിക്കാം.

ഇന്ത്യ vs കംബോഡിയ സാധ്യത ഇലവൻ:

ഇന്ത്യ: ഗുർപ്രീത് സിങ് സന്ധു, പ്രീതം കോട്ടാൽ, സന്ദേശ് ജിങ്കൻ, അൻവർ അലി, സുബാഷിഷ് ബോസ്, സുരേഷ് സിങ്, അനിരുധ് താപ്പ, സഹൽ അബ്‌ദുൾ സമദ്, മൻവീർ സിങ്, ലിസ്റ്റൻ കോളാകോ, സുനിൽ ഛേത്രി.

കംബോഡിയ: കിയോ സോക്‌സില, ബോറിസ് കോക്, ടെസ് സമ്പത്ത്, സ്യൂയ് വിശാൽ, കെൻ ചാൻസൊഫീക്ക്, തിയറി ബിൻ, ഓൺ ചാൻപോളിൻ, സോസ് സുഹാന, മാറ്റ് നൊറോൺ, കിയോ സോക്‌ഫെങ്, സിങ് ചാന്തിയ

കമ്പോഡിയക്കെതിരെ നടക്കുന്ന മത്സരത്തിനു ശേഷം ജൂൺ 11നു നടക്കുന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെയും പിന്നീട് ജൂൺ 14നു ഹോങ്‌കോങ്ങിനെയും ഇന്ത്യ നേരിടും. എല്ലാ മത്സരങ്ങളും കൊൽക്കത്തയിൽ വെച്ചു തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit