Football in Malayalam

സാഫ് ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

ഒക്ടോബർ ആദ്യവാരം നടക്കാനിരിക്കുന്ന സാഫ് ചാമ്പ്യൻസ്‌ഷിപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. നേരത്തെ ധീരജ് സിങ്ങിനു പകരം ക്രൊയേഷ്യൻ പരിശീലകൻ വിശാൽ കെയ്ത്തിനെയാണ് പരിഗണിച്ചതെങ്കിലും അമരീന്ദർ സിങ് കോവിഡ് പോസിറ്റിവായതു കൊണ്ട് എഫ്‌സി ഗോവ ഗോൾകീപ്പർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഈ മാസം നേപ്പാളിനെതിരെ നടന്ന രണ്ടു സൗഹൃദ മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന പ്രണോയ് ഹോൾഡർ, ആകാശ് മിശ്ര, ബിപിൻ സിങ് എന്നിവർ നിലവിലെ ടീമിൽ ഇടം നേടിയിട്ടില്ല. അതേസമയം ബംഗളൂരു എഫ്‌സിയുടെ ഉദാന്ത സിങ് ടീമിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.

തിങ്കളാഴ്‌ച ബംഗളൂരുവിലെത്തുന്ന കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും അതിനടുത്ത ദിവസം മാലിദ്വീപിലേക്ക് പോകുമ്പോൾ പരിശീലകനും ടെക്‌നിക്കൽ സ്റ്റാഫും മാലിദ്വീപിൽ ടീമിനൊപ്പം ചേരും. ഒക്ടോബർ നാലിന് ബംഗ്ലാദേശിനെതിരെ ആദ്യത്തെ മത്സരം കളിക്കുന്ന ഇന്ത്യ ഒക്ടോബർ ഏഴ്, ഒക്ടോബർ പത്ത്, ഒക്ടോബർ പതിമൂന്ന് തീയതികളിൽ ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് എന്നിവരെ നേരിടും.

എഎഫ്‌സി ഏഷ്യൻ കപ്പിന്റെ യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനു മുൻപ് ടീമിന് ഒരുമിച്ചു ചേരാൻ മറ്റൊരു അവസരം ഇല്ലാത്തതിനാൽ സാഫ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് സ്റ്റിമാക്ക് പറഞ്ഞു. ടീമിനെ മെച്ചപ്പെടുത്താൻ ഈ മത്സരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇരുപതതിമൂന്നംഗ ഇന്ത്യൻ ടീം:

ഗോൾകീപ്പേഴ്‌സ്: വിശാൽ കെയ്ത്ത്, ധീരജ് സിങ്, ഗുർപ്രീത് സിങ് സന്ധു

പ്രതിരോധനിര: പ്രീതം കോട്ടൽ, ചിൻഗ്ലെൻസെന സിങ് കോൻശാം, മന്ദർ റാവു ദേശായി, രാഹുൽ ബേക്കേ, സുഭാശിഷ് ബോസ്, സെരിട്ടൻ ഫെർണാണ്ടസ്

മധ്യനിര: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലെങ്മാവിയ, അനിരുദ്ധ് താപ, സഹൽ അബ്ദുൽ സമദ്, ജീക്സൺ സിങ്, ഗ്ലാൻ മാർട്ടിനസ്, സുരേഷ് സിങ്, ലിസ്റ്റൻ കൊളാക്കോ, യാസിർ മുഹമ്മദ്

മുന്നേറ്റനിര: മൻവീർ സിങ്, റഹിം അലി, സുനിൽ ഛേത്രി, ഫാറൂക്ക് ചൗധരി

facebooktwitterreddit