Football in Malayalam

ഈ റയൽ മാഡ്രിഡ് ടീമിന് ചാമ്പ്യൻസ് ലീഗ് നേടാനാവും, സാവി ബാഴ്‌സലോണ പരിശീലകനായതിനെക്കുറിച്ചും കസിയസ്

Sreejith N
Real Madrid v Celta de Vigo - La Liga Santander
Real Madrid v Celta de Vigo - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യത റയൽ മാഡ്രിഡിനുണ്ടെന്ന് ക്ലബിന്റെ മുൻ ഗോൾകീപ്പറും നായകനുമായ ഇകർ കസിയസ് അഭിപ്രായപ്പെട്ടു. സ്വന്തം മൈതാനത്ത് ഷെറിഫിനോട് പരാജയപ്പെട്ടുവെങ്കിലും നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡ് ഗ്രൂപ്പ് ഡിയിൽ ഒൻപതു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇനി ഷെറീഫുമായും ഇന്റർ മിലാനുമായാണ് അവർക്ക് മത്സരങ്ങൾ ബാക്കിയുള്ളത്.

"ഈ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. കിരീടത്തിനു സാധ്യതയുള്ള നാലോ അഞ്ചോ താരങ്ങലുണ്ടെന്നാണ് ഞാൻ കരുതുന്നത്. ബയേൺ മ്യൂണിക്ക് ഹോമിലും എവേയിലും വളരെ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുണ്ടെന്നും ഞാൻ കരുതുന്നു. റയൽ മാഡ്രിഡിന് യുവതാരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞിട്ടുമുണ്ട്." കസിയസ് മാർക്കയോട് പറഞ്ഞു.

സ്‌പാനിഷ്‌ ടീമിൽ തന്റെ സഹതാരമായിരുന്ന സാവി ബാഴ്‌സ പരിശീലകസ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് കസിയസിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "പരിശീലകനാവാൻ ആഗ്രഹമുള്ളവർക്ക് ഉത്തമമായൊരു മാതൃകയാണ് സാവി. അദ്ദേഹം ബാഴ്‌സലോണ പരിശീലകനായത് എന്നെയൊട്ടും ആശ്ചര്യപ്പെടുത്തിയില്ല. അദ്ദേഹം ദേശീയ ടീം പരിശീലകൻ ആവുന്നതും നിങ്ങൾക്ക് കാണാൻ കഴിയും."

അതേസമയം സാവിയുടേത്‌ പോലെ പരിശീലകനാവാൻ തനിക്ക് താൽപര്യമില്ലെന്നും കസിയസ് പറഞ്ഞു. "ഞാൻ വളരെ ശാന്തനായ വ്യക്തിയായി തോന്നിയേക്കാം എന്നാൽ മൈതാനത്തു ചെന്നാൽ അതിനു വിരുദ്ധമാണ് എന്റെ സ്വഭാവം. ഒരു പരിശീലകനായി വരണമെങ്കിൽ നിങ്ങൾക്ക് ചില സ്വഭാവഗുണങ്ങൾ ആവശ്യമാണ്. എനിക്ക് കോച്ചിങ് യോഗ്യത നേടാൻ ആഗ്രഹമുണ്ട്. എന്നാൽ ഭാവിയിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല അത്." കസിയസ് വ്യക്തമാക്കി.

facebooktwitterreddit