Football in Malayalam

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതില്‍ സന്തോഷമുണ്ട്; സ്റ്റിമാച്ച്

Haroon Rasheed
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/GettyImages
facebooktwitterreddit

ഈ വര്‍ഷം ജൂണില്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന 2023 ഏഷ്യന്‍ കപ്പിന്റെ മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചും സംഘവും. പ്രധാന ടൂര്‍ണമെന്റില്‍ സ്ഥാനമുറപ്പിക്കുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് സ്റ്റിമാച്ച് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജൂണ്‍ 8, 11, 14 തിയ്യതികളില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2023 ഏഷ്യന്‍ കപ്പിന്റെ മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തിരഞ്ഞെടുത്ത ആറ് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ഹോം ഗ്രൗണ്ടില്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ താന്‍ ആവേശത്തിലാണെന്നും കളികള്‍ കാണാന്‍ കാണികളെ അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞു. "എഎഫ്‌സി ഏഷ്യൻ കപ്പ് ചൈന 2023ന്റെ ഞങ്ങളുടെ മൂന്നാം ഘട്ട യോഗ്യത മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങളുടെ മേൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കാണിച്ച ആത്മവിശ്വാസത്തിൽ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്, സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ ഞങ്ങള്‍ തയ്യാറെടുക്കേണ്ടതുണ്ട്, കൂടാതെ സ്റ്റേഡിയത്തില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കട്ടെയെന്നും, വിജയത്തിലേക്ക് ഞങ്ങളെ പ്രചോദിക്കാനും പ്രാര്‍ത്ഥിക്കണം," സ്റ്റിമാച്ച് പറഞ്ഞു.

യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിനായി മാര്‍ച്ച് 23, 26 തീയതികളില്‍ ബഹ്‌റൈന്‍, ബെലാറസ് എന്നിവര്‍ക്കെതിരെ ബ്ലൂ ടൈഗേഴ്‌സ് രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ കൊവിഡ് കാരണം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കാണികളെ അനുവദിച്ച് തുടങ്ങിയിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit