എറിക്സന്റെ ജീവൻ ക്യാർ രക്ഷിച്ചത് മുതൽ റൊണാൾഡോയുടെ 800ാം കരിയര്‍ ഗോള്‍ വരെ, 2021ലെ ഫുട്ബോളിലെ ഐകോണിക്ക് നിമിഷങ്ങൾ

Haroon Rasheed
Iconic footballing moments of 2021
Iconic footballing moments of 2021 / WOLFGANG RATTAY/POOL/AFP, Alexandre Schneider, Laurence Griffiths – Getty Images
facebooktwitterreddit

ഫുട്‌ബോളില്‍ സംഭവബഹുലമായ ഒരുപാട് കാര്യങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2021. കോവിഡിന്റെ അഴിഞ്ഞാട്ടം കാരണം ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ മത്സരങ്ങൾ ആരാധകരില്ലാ സ്റ്റേഡിയങ്ങളിൽ നടക്കുന്നത് നമ്മൾ കണ്ടു. പിന്നീട് സ്റ്റേഡിയം നിറയുന്ന മനോഹര കാഴ്ചകള്‍ കണ്ടുതുടങ്ങിയെങ്കിലും ഇപ്പോള്‍ വീണ്ടും ചെറുതല്ലാത്ത രീതിയില്‍ കോവിഡ് ഫുട്‌ബോളിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോവിഡ് കാരണം പ്രീമിയര്‍ ലീഗില്‍ ഏതാനും മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നിരുന്നു. 2021 ല്‍ ഫുട്‌ബോളിലെ പ്രധാന സംഭവങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

1. ജീവന്റെ വിലയുള്ള ഇടപെടല്‍

TOPSHOT-FBL-EURO-2020-2021-MATCH03-DEN-FIN
Simon Kjaer saved his teammate Christian Eriksen's life in Euro 2020 / WOLFGANG RATTAY/GettyImages

സൈമണ്‍ ക്യാര്‍ ക്രിസ്റ്റ്യന്‍ എറിക്‌ന്റെ ജീവന്‍ രക്ഷിച്ചത്

യൂറോ കപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ ഫിന്‍ലന്‍ഡിനെതിരേയുള്ള മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീഴുന്നു. തൊട്ടടുത്തുണ്ടായിരുന്ന സൈമണ്‍ ക്യാറിന്റെ അവസരോചിത ഇടപടലായിരുന്നു എറിക്‌സണ്‍ ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണമായത്. കാര്‍ഡിയാക് അറസ്റ്റ് നേരിട്ട എറിക്‌സണെ ഉടന്‍ പ്രാഥമിക ശുശ്രൂശ നല്‍കുകയും മെഡിക്കല്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തത് ക്യാറായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ എറിക്‌സണ്‍ അപകടനില തരണം ചെയ്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

2. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ നിമിഷം

FBL-WC-2022-SAMERICA-QUALIFIERS-ARG-BOL
Messi finally won the Copa America this year / JUAN IGNACIO RONCORONI/GettyImages

മെസ്സിയുടെ കീഴില്‍ അര്‍ജന്റീനക്ക് കോപാ അമേരിക്ക കിരീടം

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഫുട്‌ബോള്‍ ദൈവം മെസ്സിയോട് നീതി കാണിച്ച സമയമായിരുന്നു അത്. ലോകത്തെ ഏറ്റവും മികച്ച താരമെന്ന സല്‍പ്പേരുണ്ടായിരുന്നിട്ടും കിരീടമില്ലെന്ന ദുഖം അവസാനിച്ച ദിവസം. ഏകദേശം 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീയനും മെസ്സിയും ഫുട്‌ബോളിന്റെ തലസ്ഥാനമായ മാറാക്കാനയില്‍ കോപാ അമേരിക്ക കിരീടം ഉയര്‍ത്തി.



3. ചരിത്രം തിരുത്തി അസൂറികള്‍

Roberto Mancini coach of Italy and the italian players...
Italy won the Euro 2020 title / Insidefoto/GettyImages

2020 യൂറോ കിരീടം ഇറ്റലിക്ക്

2020 യൂറോ കപ്പില്‍ കിരീട ഫേവറിറ്റുകള്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ടീമായ ഇറ്റലിയായിരുന്നു യൂറോ കിരീടവുമായി നാട്ടിലേക്ക് മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിച്ച അസൂറികള്‍ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയാണ് യൂറോ കിരീടത്തില്‍ മുത്തമിട്ടത്.

4. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വീണ്ടും സൂര്യനുദിച്ചു

Chelsea win Champions League title
Chelsea defeated Man City in the final to claim the Champions League trophy / Anadolu Agency/GettyImages

ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടം

ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ ഗതികിട്ടാതെ പതറിയിരുന്ന ചെല്‍സി നടത്തിയ മാറ്റമാണ് ബ്ലൂസിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്തിച്ചത്. ലാംപാര്‍ഡിനെ മാറ്റി ടുഷേലിനെയായിരുന്നു ചെല്‍സിയുടെ കിരീടവും ചെങ്കോലും എല്‍പിച്ചത്. അവിടെ നിന്ന് ചരിത്രത്തിലേക്ക് നടത്തം തുടര്‍ന്ന അവര്‍ ചെല്‍സിയുടെ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയാണ് ഇപ്പോഴും കുതിപ്പ് തുടരുന്നത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തുരത്തി കിരീടം നേടിയത് അവര്‍ക്ക് ഇരട്ടി മധുരമായി.

5. മഴവില്ലഴകില്‍ മെസ്സി

Lionel Messi
Messi won his seventh Ballon d'Or in 2021 / Aurelien Meunier/GettyImages

മെസ്സിയുടെ ഏഴാം ബാലൺ ഡി ഓര്‍

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ലയണൽ മെസ്സി, ബാലൺ ഡി ഓർ ഏറ്റവും കൂടുതൽ സ്വന്തമാക്കിയ താരമെന്ന തന്റെ നേട്ടം ഒന്ന് കൂടി ഭദ്രമാക്കി. അവാര്‍ഡ് ദാനത്തിന് മുന്നോടിയായി ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ബാലൺ ഡി ഓര്‍ മെസ്സിയെ വിട്ട് എങ്ങോട്ടും പോയില്ല. ജര്‍മന്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ജോര്‍ജീഞ്ഞോ തുടങ്ങിയവരെ പിറകിലാക്കിയായിരുന്നു മെസ്സിയുടെ നേട്ടം.

6. തിരുമ്പി വന്തിട്ടേന്ന് സൊല്ല്

Manchester United v Newcastle United - Premier League
Ronaldo returned to Man Utd in the summer / Laurence Griffiths/GettyImages

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ്

2020ല്‍ നടന്ന ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ട്രാന്‍ഫറായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേത്. ഓള്‍ഡ് ട്രാഫോര്‍ഡിലെ പച്ചപ്പുല്ലുകള്‍ക്ക് പരിചയമുള്ള ക്രിസ്റ്റ്യാനോ വീണ്ടും എത്തിയതോടെ ചുവന്ന ചെകുത്താന്‍മാര്‍ക്ക് കരുത്ത് കൈവന്നു. ഗോള്‍ സ്‌കോറിങ്ങിലൂടെ തന്റെ വരവ് യുണൈറ്റഡിന്റെ ഏറ്റവും നല്ല തീരുമാനമാണെന്ന് തെളിയിക്കുകയാണ് ക്രിസ്റ്റിയാനോ.

7. ക്യാമ്പ് നൗ നിശബ്ദമായ നിമിഷം

FBL-ESP-LIGA-BARCELONA-MESSI
Lionel Messi left Barcelona in the summer after they announced they could not offer the Argentina a new contract / PAU BARRENA/GettyImages

ലയണല്‍ മെസ്സിയുടെ കൂടുമാറ്റം

ഒരാഴ്ചക്കാലം ഫുട്‌ബോള്‍ ലോകത്ത് മെസ്സിയുടെ കൂടുമാറ്റമായിരുന്നു ചര്‍ച്ചയായത്. ഈ വർഷം കൂടുതല്‍ പേരെ ദുഖിപ്പിക്കുകയും (ബാഴ്‌സലോണ ഫാന്‍സ്) കൂടുതല്‍ പേരെ സന്തോഷിപ്പിക്കുകയും (പി.എസ്.ജി ഫാന്‍സ്) ചെയ്ത ട്രാന്‍സ്ഫറായിരുന്നു മെസ്സിയുടേത്. ലാ മാസിയയില്‍ തുടങ്ങിയ ബന്ധം തുടരാന്‍ മെസ്സി അവസാനത്തെ അടവും പുറത്തെടുത്തെങ്കിലും ക്ലബ് വിടുകയല്ലാതെ മെസ്സിക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. ഒടുവില്‍ അതും സംഭവിച്ചു. മെസ്സി കരിയറില്‍ ആദ്യമായി ബാഴ്‌സലോണക്കല്ലാതെ മറ്റൊരു ക്ലബിന് വേണ്ടി പന്തു തട്ടാന്‍ തുടങ്ങി

8. എതിരാളികളില്ലാതെ മുന്നോട്ട്

TOPSHOT-FBL-ENG-PR-MAN URD-ARSENAL
Ronaldo scored his 800th career goal in Man Utd's 3-2 win over Arsenal / OLI SCARFF/GettyImages

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 800ാം കരിയര്‍ ഗോള്‍

800 കരിയര്‍ ഗോളുകള്‍ തികക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോളര്‍ എന്ന പട്ടം ഇപ്പോള്‍ ക്രിസ്റ്റ്യാനോക്ക് സ്വന്തമാണ്. 2021 ചര്‍ച്ച ചെയ്ത പ്രധാന ചരിത്രനേട്ടമായിരുന്നു പോർച്ചുഗീസ് സൂപ്പർതാരത്തിന്റേത്. 36ാം വയസിലും ഗോള്‍ വേട്ട തുടരുന്ന ക്രിസ്റ്റ്യാനോയെ പല റെക്കോര്‍ഡുകളും മുന്നോട്ടുള്ള വഴിയില്‍ കാത്തിരിക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit